Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പഞ്ചാബ് തോല്‍ക്കാന്‍ കാരണമുണ്ട്; തുറന്നു പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍; ഗുജറാത്തിനു പ്രശംസ

പഞ്ചാബ് തോല്‍ക്കാന്‍ കാരണമുണ്ട്; തുറന്നു പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍; ഗുജറാത്തിനു പ്രശംസ

Newsthen.com 3 weeks ago

പിഎലില്‍ അമ്പരപ്പിക്കുന്ന പ്രകടനമായെത്തിയെങ്കിലും പ്ലേ ഓഫ് കാണാതെ മടങ്ങാനായിരുന്നു ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സിന്‍റെ വിധി.

തുടര്‍ച്ചയായ ഏഴ് മല്‍സരങ്ങളില്‍ ജയിച്ചു കയറി 13 പോയിന്‍റിലെത്തിയ ശേഷമായിരുന്നു പഞ്ചാബിന്‍റെ അമ്പരപ്പിക്കുന്ന തോല്‍വി. പിന്നീട് ഒന്നിന് പുറകെ ഒന്നായി ആറ് കളികള്‍ ടീം തോറ്റു. അവസാന കളി ജയിച്ചുവെങ്കിലും പ്ലേ ഓഫ് കടക്കാന്‍ അത് മതിയായില്ല. പഞ്ചാബിനെന്താണ് പറ്റിയതെന്ന് ആരാധകര്‍ ഒരുപോലെ തലപുകച്ചു. എന്നാലിതാ പഞ്ചാബ് പുറത്താകാനുള്ള കാരണം പറയുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. റെഡ്ഡിറ്റിലായിരുന്നു സച്ചിന്‍ തന്‍റെ അഭിപ്രായം പങ്കുവച്ചത്.

'ടൂര്‍ണമെന്‍റില്‍ അമ്പരപ്പിക്കുന്ന ഊര്‍ജമാണ് പഞ്ചാബ് കിങ്സ് കൊണ്ടുവന്നത്. അങ്ങേയറ്റം പോസിറ്റീവും ഗെയിം ചെയ്ഞ്ചിങുമായിരുന്നു അവരുടെ ശൈലി. ഐപിഎല്‍ പോലെ ഒരു ഫാസ്റ്റ് മൂവിങ് ടൂര്‍ണമെന്‍റില്‍ പ്രോസസിലാണ് കാര്യം. ഫലത്തില്‍ ശ്രദ്ധയൂന്നിയാല്‍ കാര്യങ്ങള്‍ കൈവിടും. ടൂര്‍ണമെന്‍റിന്‍റെ ആദ്യ പകുതിയില്‍ പഞ്ചാബ് പ്രോസസില്‍ ശ്രദ്ധിച്ചു. എന്നാല്‍ പിന്നീട് ഫലത്തിലേക്കായി ഊന്നല്‍'- സച്ചിന്‍ വിശദീകരിച്ചു.

അതേസമയം, സീസണിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗുജറാത്ത് കാഴ്ചവച്ചതെന്ന് സച്ചിന്‍ പ്രശംസിച്ചു. ഫലത്തില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായെങ്കിലും അവര്‍ കളിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്‍റിനിടെ ടീമുകള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറിയെന്നും കളിക്കാന്‍ സ്വയം മെച്ചപ്പെട്ടുവെന്നും സച്ചിന്‍ പറയുന്നു. നിരന്തരമായ പുതുക്കമാണ് ക്രിക്കറ്റ് ആവശ്യപ്പെടുന്നത്. അത് സീസണില്‍ പ്രകടമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

ഐപിഎലില്‍ ഫൈനലില്‍ അഞ്ചുവിക്കറ്റിന് ഗുജറാത്തിനെ തകര്‍ത്ത ആര്‍സിബി, മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി. ബോളിങിലും ബാറ്റിങിലും ഒരുപോലെ ആര്‍സിബി തിളങ്ങിയതോടെ ഗുജറാത്തിന് അടിതെറ്റുകയായിരുന്നു. 2022 മുതലുള്ള തകര്‍പ്പന്‍ പ്രകടനം സീസണില്‍ ഗുജറാത്ത് ആവര്‍ത്തിച്ചു. വൈഭവ് സൂര്യവംശിയുടെ മികവില്‍ രാജസ്ഥാനും ഇക്കുറി തിളങ്ങി.

#IPL2026, #SachinTendulkar, #ShreyasIyer, #PunjabKings, #ShreyasIyerPBKS, #PBKSOutOpen, #SachinOnReddit, #GujaratTitans, #RCBChampion, #VaibhavSuryavanshi, #RajasthanRoyals, #IPLPlayoffs, #IPLFinal2026, #CricketNewsMalayalam, #IPLNewsMalayalam, #DailyhuntMalayalam, #GoogleDiscoverMalayalam, #TrendingSportsMalayalam, #CricketUpdatesMalayalam, #SachinTendulkarAnalysis, #RoyalChallengersBengaluru

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com