Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാന്‍കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചു തെരഞ്ഞൊല്‍ കിട്ടുന്ന കാര്യത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡിയുടെ പട്ടിഷോ; ഇതേ കമ്പനിയുടെ കുറിപ്പടിയില്‍ ഉള്ളവര്‍ ഈ മന്ത്രിസഭയിലുമുണ്ട്; അതില്‍ മുഖ്യമന്ത്രിയും ഉണ്ട്; മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

പാന്‍കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചു തെരഞ്ഞൊല്‍ കിട്ടുന്ന കാര്യത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡിയുടെ പട്ടിഷോ; ഇതേ കമ്പനിയുടെ കുറിപ്പടിയില്‍ ഉള്ളവര്‍ ഈ മന്ത്രിസഭയിലുമുണ്ട്; അതില്‍ മുഖ്യമന്ത്രിയും ഉണ്ട്; മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

Newsthen.com 1 week ago

കൊച്ചി: പരാജയത്തിന്റെ ഇരുപത്തിമൂന്നാം ദിവസം പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡി നടത്തിയത് പട്ടിഷോ ആണെന്നും പാന്‍കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചു തെരഞ്ഞൊല്‍ ലഭിക്കുന്ന വിവരത്തിനു വേണ്ടി എന്തിനായിരുന്നു കോലാഹലമെന്നും മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

വി.ഡി. സതീശന്‍ പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെയായിരുന്നു ഈ റെയ്ഡ് എന്നത് അവര്‍ക്കും കരുതിയിരിക്കാനുള്ള വക നല്‍കുന്നുണ്ട്. പൊതുജനാഭിപ്രായം അറിയാനുള്ള നീക്കമാണ് പിണറായിയുടെ വീട്ടില്‍ നടത്തിയത്. എന്നാല്‍, ഇതേ കമ്പനിയില്‍നിന്ന് പണം വാങ്ങിയവര്‍ ഈ മന്ത്രിസഭയിലുമുണ്ട്. അതില്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമുണ്ടെന്നതും ഈ റെയ്ഡിനെ മുന്നറിയിപ്പായി കാണാന്‍ പ്രേരിപ്പിക്കുന്നെന്നും ശ്രീജന്‍ ബാലകൃഷ്ണന്റെ കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കൃത്യം ഇരുപത്തി മൂന്നാം നാളില്‍, പാര്‍ട്ടിയില്‍ പോലും അധികാരം ചോര്‍ന്നു തുടങ്ങിയ പിണറായി വിജയന്റെ വീട്ടില്‍ ഇ ഡി ഇന്ന് നടത്തിയ പട്ടി ഷോ എന്തിനായിരിക്കും? എട്ട് മണിക്കൂര്‍ തെരഞ്ഞിട്ട് ആകെ കിട്ടിയത് ടി വീണയുടെ ബാങ്കിലെ സ്ഥിര നിക്ഷേപ വിവരങ്ങളും മറ്റ് നിക്ഷേപ വിവരങ്ങളും മാത്രമെന്നാണ് റെയ്ഡാനന്തരം ഇ ഡി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അതായത് കൊച്ചിയില്‍ നിന്ന് അര്‍ദ്ധരാത്രി രഹസ്യമായി വണ്ടി പിടിച്ച്‌ പ്രതിപക്ഷ നേതാവിന്റെ താമസ സ്ഥലത്ത് എത്തി ഈ പെടാപ്പാട് ഒക്കെ കഴിഞ്ഞ് കണ്ടെത്തിയത് കൊച്ചിയിലെ ഓഫീസില്‍ ഇരുന്ന് ടി വീണയുടെ പാന്‍ നമ്പര്‍ ഐ ടി വകുപ്പിന്റെ സൈറ്റിലേക്ക് എന്റര്‍ ചെയ്താല്‍ മണി മണി ആയി ഇ ഡിക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം!

അല്ലെങ്കിലും എസ് എഫ് ഐ ഒ അന്വേഷണം പൂര്‍ത്തിയാക്കി, പലവട്ടം മൊഴിയുമെടുത്ത് പി എം എല്‍ എ ചുമത്തി അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ ഇ ഡി ഇനി എന്താണ് പുതിയതായി അന്വേഷിക്കേണ്ടത്? അപ്പോള്‍ ലക്ഷ്യം അന്വേഷണമല്ല, കേരളത്തിലെ സമുന്നതനായ നേതാവിന്റെ വീട്ടില്‍ കയറി മേഞ്ഞാല്‍ എന്താവും പൊതുജനാഭിപ്രായം എന്നറിയുക എന്നതാവാനാണ് സാധ്യത. തോറ്റ നേതാവിന്റെ വീട്ടില്‍ ടെസ്റ്റ് ചെയ്യുന്ന മാതൃക അധികം വൈകാതെ തന്നെ ജയിച്ച നേതാക്കളുടെ വീടുകളില്‍ പ്രതീക്ഷിക്കാം എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇന്നത്തെ നാടകം. 182 കോടിയുടെ സി എം ആര്‍ എല്‍ ക്രമക്കേടിന്റെ ഭാഗമായ ഇടപാടില്‍ ആണ് അന്വേഷണം എന്നത് ഇ ഡി വ്യക്തമാക്കുന്നുണ്ട്.

അതെ ഇടപാടിന്റെ ഭാഗമായ മൂന്ന് പേര്‍ പുതിയ മന്ത്രിസഭയിലുണ്ട്. മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍. മരിച്ചു പോയ പിതാവിന്റെ പേരില്‍ വേണമെങ്കില്‍ ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിനെയും കുരുക്കാം. ഇതൊന്നും നാളെയോ മറ്റെന്നാളോ സംഭവിക്കണം എന്നില്ല, വടി വെട്ടി വച്ചിട്ടുണ്ട് എന്നെ ഉള്ളൂ.
12 വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന രീതി പരിശോധിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അവര്‍ ആഗ്രഹിക്കുന്ന ആളെ അവര്‍ വരയ്ക്കുന്ന വരയില്‍ നിര്‍ത്താന്‍ ഈ കേസിനെ ഉപയോഗിക്കാന്‍ ആണ് സാധ്യത.

എം വി ഗോവിന്ദനും മറ്റും പറഞ്ഞ പോലെ വി ഡി സതീശന്‍ മോദിയെ കണ്ടതിന്റെ പിറ്റേന്ന് തന്നെ ഈ സംഭവം നടന്നതില്‍ ഒരു സന്ദേശമുണ്ട്. അത് സിപിഎം ഉദ്ദേശിക്കുന്ന രീതിയില്‍ അല്ലെന്നെ ഉള്ളൂ. മുന്‍ഗാമിയുടെ ഗതി കണ്ടുവല്ലോ. നോക്കിയും കണ്ടും നിന്നാല്‍ നന്ന്- എന്നൊരു സ്വാഗത സന്ദേശം തന്നെയാണിത്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. അതില്‍ ഒരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ മഹാ വിജയം അവരെ നന്നായി അലോസരപ്പെടുത്തിയിട്ടുണ്ട്. സത്യത്തില്‍ ഇനി സൂക്ഷിക്കേണ്ടത് സതീശന്‍ ആണ്, പിണറായി അല്ല. ഇന്നത്തെ പട്ടി ഷോക്ക് കയ്യടിച്ച ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിന്റെ വാതിലില്‍ ഇ ഡി മുട്ടുമ്പോള്‍ പ്രതിഷേധിക്കാനുള്ള തന്റെ അവകാശം സ്വയം അടിയറ വച്ചിരിക്കുകയാണ്.

#EDRaidKerala, #PinarayiVijayanHouse, #TVeenaExalogic, #VDSatheesanCM, #RameshChennithala, #PKKunhalikutty, #CMRLScam, #PMLA, #SFIOInvestigation, #KeralaGovernment, #BJPvsCongress, #CorporatePayoffs, #KeralaPoliticalCrisis, #SreejanBalakrishnanFBPost, #CliffHouse, #IndianPolitics

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com