Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"പാതിരക്കുറുക്കൻ" ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

"പാതിരക്കുറുക്കൻ" ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

Newsthen.com 1 day ago

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങള്‍ക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ 'പാതിരാക്കുറുക്കൻ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മോഹൻലാല്‍,മഞ്ജു വാര്യർ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്.
അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോർജ്ജ് നിർമ്മിച്ച്‌, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാതിരാക്കുറുക്കൻ' സെപ്തംബറില്‍ പ്രദർശനത്തിനെത്തും.
തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും വരുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ ചെന്നുപെടുന്നതും, തുടർന്നുള്ള അവരുടെ അതിജീവനവും നർമ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് പാതിരാകുറുക്കൻ. ഇവരെക്കൂടാതെ ഇന്ദ്രൻസ്, നിർമല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കല്‍ എന്നിവർക്കൊപ്പം സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. രചന : സുനില്‍ കർമ്മ, നിഖില്‍ ജിനൻ,
സെല്‍വകുമാർ എസ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദർ. എഡിറ്റർ- അതുല്‍ വിജയ്, പ്രൊഡക്ഷൻ കണ്‍ട്രോളർ- മൻസൂർ വെട്ടത്തൂർ, പ്രോജക്റ്റ് ഡിസൈനർ- ഷിംന ബി, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, പി. ആർ. ഓ-എ എസ് ദിനേശ്,മനു ശിവൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com