Dailyhunt
പോളിംഗ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര; രാവിലെ തന്നെയെത്തി സുരേഷ് ഗോപി, മോഹൻലാല്‍, പൃഥ്വിരാജ് എന്നീ താരങ്ങള്‍

പോളിംഗ് പുരോഗമിക്കുന്നു; ബൂത്തുകളില്‍ നീണ്ട നിര; രാവിലെ തന്നെയെത്തി സുരേഷ് ഗോപി, മോഹൻലാല്‍, പൃഥ്വിരാജ് എന്നീ താരങ്ങള്‍

Newsthen.com 1 week ago

കൊച്ചി: കേരളം വിധിയെഴുതുന്നു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതല്‍ വോട്ടർമാരുടെ നീണ്ടനിരയാണ് .എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാല്‍, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ തുടങ്ങിയവർ രാവിലെ ഏഴരയ്ക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു.

വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രില്‍ പലയിടത്തും സാങ്കേതിക തടസ്സങ്ങള്‍ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകള്‍ മാറ്റിസ്ഥാപിച്ചു.

വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കില്‍ അവസാനമുള്ളയാള്‍ക്കുവരെ സ്ലിപ് നല്‍കും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com