Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം "തര്‍ക്കം" : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം "തര്‍ക്കം" : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Newsthen.com 3 weeks ago

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന "തർക്കം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

പി.ഡബ്ല്യു.എല്‍.ഒ എന്റർടെയ്ൻമെന്റ്സ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ അനൂപ് കുട്ടിയും സജിൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍, ജാതി-ഫ്യൂഡല്‍ മേധാവിത്വത്തെ ഇന്നും ന്യായീകരിച്ച്‌ അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോ. ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടനായി ലോകത്തെ കാണാനും നയിക്കാനും ശ്രമിക്കുന്ന സുർജിത് എന്ന യുവാവും തമ്മിലുള്ള സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് പ്രമേയമാകുന്നത്.

ഒരു റിയലിസ്റ്റിക് ത്രില്ലർ എന്ന നിലയില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഒരേസമയം ഏഴ് ക്യാമറകള്‍ ഉപയോഗിച്ച്‌ നാല് സിനിമാറ്റോഗ്രാഫർമാരുടെ മേല്‍നോട്ടത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൊടുങ്ങല്ലൂർ ശ്രീ മഹാദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിരുക്കിയ "തർക്കം" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്.

തർക്കം ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ ഇവരാണ്. സിനിമാറ്റോഗ്രാഫി: ജെബിൻ ജേക്കബ്,
അഡിഷണല്‍ സിനിമാറ്റോഗ്രാഫി: നന്ദകുമാർ തോട്ടത്തില്‍, സിംബാദ്, റോഷൻ ജോസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, ലൈൻ പ്രൊഡ്യൂസർ: ഷാജി അസീസ്,സംഗീതം: സൈദ് അബ്ബാസ്,
പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് പട്ടണക്കാടൻ, ആക്ഷൻ ഡയറക്ടർ: റോബിൻ മാസ്റ്റർ ടീം
പ്രൊഡക്ഷൻ കണ്‍ട്രോളർ: ഫിജോ ഫിലിപ്പ്, സിങ്ക് സൗണ്ട്: രാകേഷ് ശശീന്ദ്രൻ, സൗണ്ട് മിക്സിംഗ്: ജുബിൻ രാജ്,വസ്ത്രാലങ്കാരം: സുർജിഷ് സി. സുരേഷ്, മേക്കപ്പ്: സുരേഷ് പിഷാരടി
അസോസിയേറ്റ് ഡയറക്ടർമാർ: സോനു രാമകൃഷ്ണൻ, ജാസിർ
അസിസ്റ്റന്റ് ഡയറക്ടർ: സുബിൻ ജോർജ്, പ്രോജക്‌ട് ഡിസൈനർ: അരുണ്‍ സോള്‍, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് നാരായണൻ,
പ്രൊഡക്ഷൻ മാനേജർമാർ: ശ്യാം കാർഗോസ്, സിജോ ജോസ് ജോസി, ഇ.സി. അശോകൻ, സെക്കൻഡ് യൂണിറ്റ് സിനിമാറ്റോഗ്രാഫി: റാം രാഘവ്
മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ
പബ്ലിസിറ്റി ഡിസൈൻ: ദിലീപ് ദാസ്
പി.ആർ.ഒ: എ.എസ്. ദിനേശ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com