Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്‌എൻവിഎല്‍പി സ്കൂളില്‍ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളില്‍, സ്കൂള്‍ 10 ദിവസത്തേക്ക് അടച്ചിടാൻ നിര്‍ദേശം,

സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്‌എൻവിഎല്‍പി സ്കൂളില്‍ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളില്‍, സ്കൂള്‍ 10 ദിവസത്തേക്ക് അടച്ചിടാൻ നിര്‍ദേശം,

Newsthen.com 1 week ago

ലപ്പുഴ: അധ്യയന വർഷം ആരംഭിച്ച്‌ ഒരുമാസം പിന്നിടുമ്പോള്‍ സ്കൂള്‍ക്കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടർന്ന് പിടിക്കുന്നു.

തുമ്പോളി എസ്‌എൻവിഎല്‍പി സ്കൂളിലെ എട്ട്‌ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്കൂള്‍ 10 ദിവസത്തേക്ക്‌ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കി. കൂടുതല്‍ കുട്ടികളിലേക്ക് രോഗവ്യാപനമുണ്ടായാല്‍ 21 ദിവസം അടച്ചിടാനും നിർദേശമുണ്ട്.

സാധാരണ രണ്ടാഴ്ചയ്ക്കകം മുണ്ടിനീര് ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻകുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗലക്ഷണം പ്രകടമാകാനെടുക്കുന്ന സമയം) 12 മുതല്‍ 25 ദിവസം വരെയാണ്. അതിനാലാണ് കൂടുതല്‍ ദിവസം സ്കൂള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടാകുന്നത്. അതേസമയം സമാന രീതിയില്‍ കഴിഞ്ഞ വർഷം ആലപ്പുഴ ജില്ലയുടെ തെക്കൻമേഖലയില്‍ മുണ്ടിനീര് പടർന്നതിനെത്തുടർന്ന് സ്കൂളുകളും അങ്കണവാടികളുമുള്‍പ്പെടെ 38 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു.

എന്താണ് മുണ്ടിനീര്? പകരുന്നതെങ്ങനെ,

സാധാരണയായി പാരമിക്സോ വൈറസാണ് മുണ്ടിനീരുണ്ടാക്കുന്ന രോഗകാരി. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങള്‍ എന്നിവയുടെ കണികകള്‍ വായുവില്‍ കലർന്നാണ് മറ്റൊരാളിലേക്കു പടരുന്നത്. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും ഇവ പകരും. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നത്. മുതിർന്നവരെയും ബാധിക്കാം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം. വേദന എന്നിവയാണ് ലക്ഷണങ്ങള്‍.

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. കൂടാതെ വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശിവേദന എന്നിവയാണ് മറ്റുലക്ഷണങ്ങള്‍.

അതേസമയം പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയഗ്രന്ഥി ഇവയ്ക്ക് ഇവയുടെ അണുബാധയുണ്ടാകും. കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുത്പാദന തകരാറുകള്‍ക്കും സാധ്യത. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകും. രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കമൊഴിവാക്കുക, രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്, രോഗിയുപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക.

രോഗികള്‍ ധാരാളം വെള്ളംകുടിക്കാൻ ശ്രദ്ധിക്കണം. പുളിപ്പുള്ള പഴച്ചാറുകള്‍പോലെയുള്ള പാനീയങ്ങള്‍ കുടിക്കരുത്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങള്‍ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളംചൂടുള്ള ഉപ്പുവെള്ളം കവിളില്‍ കൊള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണിയുപയോഗിച്ച്‌ ചൂടുവെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com