Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിയേറ്ററുകളില്‍ റിലീസുകളുടെ പെരുമഴക്കാലം; ജൂണില്‍ 'മോളിവുഡ് ടൈംസ്' മുതല്‍ 'അനന്തൻ കാട്' വരെ കൈ നിറയെ സിനിമകള്‍

തിയേറ്ററുകളില്‍ റിലീസുകളുടെ പെരുമഴക്കാലം; ജൂണില്‍ 'മോളിവുഡ് ടൈംസ്' മുതല്‍ 'അനന്തൻ കാട്' വരെ കൈ നിറയെ സിനിമകള്‍

Newsthen.com 4 months ago

സിനിമാപ്രേമികള്‍ക്ക് ആവേശമേകാൻ ജൂണ്‍ മാസത്തില്‍ തിയേറ്ററുകളില്‍ പുതിയ റിലീസുകളുടെ പെരുമഴക്കാലം തന്നെയാണ് എത്തുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും പകയും പ്രതികാരവും നിറഞ്ഞതും മുതല്‍ ചലച്ചിത്ര സ്വപ്നങ്ങളും ഹൊറർ കോമഡികളും സാഹസികതകളും വരെ നിറഞ്ഞ വ്യത്യസ്തമായ പ്രമേയങ്ങളുമായണ് ഈ ആഴ്ച ഒട്ടേറെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.

രാം ചരണ്‍ നായകനാകുന്ന തെലുങ്ക് ചിത്രം 'പെദ്ധി' ജൂണ്‍ നാലിന് തിയേറ്ററുകളിലേക്ക് എത്തും. നസ്‍ലിൻ നായകനായെത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം 'മോളിവുഡ് ടൈംസി'ന്‍റെ റിലീസ് ജൂണ്‍ 5-നാണ്. ജയറാമും ഉര്‍വശിയും ഏറെ നാളുകള്‍ക്ക് ശേഷം ഒരുമിച്ച്‌ അഭിനയിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിന്‍റെ റിലീസും ജൂണ്‍ 5-നാണ്. ആര്യ നായകനായെത്തുന്ന 'അനന്തൻ കാട്' എന്ന ചിത്രത്തിന്‍റെ റിലീസ് ജൂണ്‍ 25-നാണ്. 'വരവ്' എന്ന ഷാജി കൈലാസ് - ജോജു ജോര്‍ജ്ജ് ചിത്രവും ജൂണില്‍ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്കെയറി മൂവിയും ജൂണ്‍ 5-ന് തിയേറ്ററുകളില്‍ റിലീസിന് എത്തുന്നുണ്ട്.

പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രമായ 'അനന്തൻ കാട്' എന്ന ചിത്രത്തില്‍ തമിഴ് നടൻ ആര്യയാണ് നായകൻ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ഈ ചിത്രത്തില്‍ എത്തുന്നത്.

വൻവിജയമായി മാറിയ 'മാർക്ക് ആന്‍റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ല്‍ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com