Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉസ്‌ബെക്കിസ്താനില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി, സഹപാഠിയായ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

ഉസ്‌ബെക്കിസ്താനില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി, സഹപാഠിയായ പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

Newsthen.com 2 weeks ago

ലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാർത്ഥിനി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

സാവരിയയെ സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാർത്ഥിയാണ്.

ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. നാട്ടില്‍ നിന്ന് കുട്ടിയെ ഫോണില്‍ വിളിച്ച്‌ ലഭിക്കാത്തത് മൂലം വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com