Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീട്ടിലേക്ക് കയറാൻ ഒരുങ്ങവെ പിന്നില്‍നിന്ന് വെട്ടി; 72കാരനായ പിതാവിനെ കൊലപ്പെടുത്തി മകൻ; സംഭവം തൃശ്ശൂരില്‍

വീട്ടിലേക്ക് കയറാൻ ഒരുങ്ങവെ പിന്നില്‍നിന്ന് വെട്ടി; 72കാരനായ പിതാവിനെ കൊലപ്പെടുത്തി മകൻ; സംഭവം തൃശ്ശൂരില്‍

Newsthen.com 2 weeks ago

തൃശ്ശൂർ: തൃശ്ശൂർ തൊയക്കാവില്‍ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72) ആണ് മരിച്ചത്. സംഭവത്തില്‍ മകൻ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.

കനോലി പുഴയില്‍നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറുന്നതിനിടെ പിന്നിലൂടെ എത്തിയ പ്രജിഷ് കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച്‌ കുമാരന്റെ കഴുത്തിന് പിന്നില്‍ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുമാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ രക്തംവാർന്ന് മരിച്ചു. കൊലപാതകത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രജിഷിനെ പൊലീസ് പ്രദേശവാസികളുടെ സഹായത്തോടെ പിടികൂടി.

സംഭവത്തില്‍ വടക്കേക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Newsthen.com