Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്കൻ ആരോഗ്യരംഗം 'മികച്ചത്' എന്ന ധാരണ തെറ്റ്; സംവിധാനത്തില്‍ നിരവധി പോരായ്മകളെന്ന് യുവതി

അമേരിക്കൻ ആരോഗ്യരംഗം 'മികച്ചത്' എന്ന ധാരണ തെറ്റ്; സംവിധാനത്തില്‍ നിരവധി പോരായ്മകളെന്ന് യുവതി

NRI Reporter 4 months ago

വാഷിങ്ടണ്‍: അമേരിക്കൻ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് യുവതിയുടെ വെളിപ്പെടുത്തല്‍.

ആരോഗ്യരംഗത്ത് ജോലി ചെയ്ത അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ മെഡിക്കല്‍ സംവിധാനത്തില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തിയതെന്ന് അന്ന ഹാക്കൻസണ്‍ എന്ന അമേരിക്കൻ യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ഒരുകാലത്ത് അമേരിക്കൻ ആരോഗ്യരംഗം ലോകത്തിലെ ഏറ്റവും മികച്ച സംവിധാനമാണെന്ന് വിശ്വസിച്ചിരുന്നുവെന്ന് അന്ന പറഞ്ഞു. എന്നാല്‍ സംവിധാനത്തിനുള്ളില്‍ പ്രവർത്തിച്ചപ്പോള്‍ ഇൻഷുറൻസ് നടപടിക്രമങ്ങള്‍, ആശുപത്രി ഭരണസംവിധാനം, നീണ്ട ജോലിസമയം, അമിത ചികിത്സാചെലവ് എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ കൂടുതല്‍ വ്യക്തമായതായി അവർ വ്യക്തമാക്കി.

"അമേരിക്കൻ മെഡിസിൻ തന്നെയാണ് ഏറ്റവും ഉയർന്ന നിലവാരമെന്ന് ഞാൻ കരുതിയിരുന്നു. അതില്‍ ജോലി ചെയ്യാൻ എനിക്ക് വലിയ ആവേശമായിരുന്നു. എന്നാല്‍, അതില്‍ കൂടുതല്‍ കാലം ജോലി ചെയ്തതോടെ അതിലെ നിരവധി വീഴ്ചകള്‍ മനസ്സിലായി," അന്ന ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

ഇൻഷുറൻസ് ക്ലെയിമുകള്‍ക്ക് ശേഷവും രോഗികള്‍ക്ക് അടയ്ക്കേണ്ട തുക എത്രയാണെന്ന് വ്യക്തമായി അറിയാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ചികിത്സ പൂർത്തിയായ ശേഷവും ആഴ്ചകള്‍ കഴിഞ്ഞ് മാത്രമാണ് ബില്ലുകളോ ചെലവുകളെക്കുറിച്ചുള്ള അറിയിപ്പുകളോ ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ അനുഭവിച്ച ശേഷമാണ് അമേരിക്കൻ സംവിധാനത്തിലെ സങ്കീർണതകള്‍ കൂടുതല്‍ വ്യക്തമായതെന്നും അന്ന അഭിപ്രായപ്പെട്ടു. ചികിത്സ ലളിതവും സുതാര്യവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ ലഭിക്കുന്ന രാജ്യങ്ങള്‍ ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

അന്നയുടെ അഭിപ്രായങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. "ബില്‍ ലഭിക്കുന്നതുവരെ യഥാർഥ ചെലവ് ആർക്കും അറിയില്ല", "ആരോഗ്യസംരക്ഷണം ഒരു ഊഹക്കളിയാകരുത്", "ചിലപ്പോള്‍ രോഗത്തേക്കാള്‍ സമ്മർദം സൃഷ്ടിക്കുന്നത് ഇൻഷുറൻസ് സംവിധാനമാണ്" തുടങ്ങിയ നിരവധി പ്രതികരണങ്ങളാണ് ആളുകള്‍ പങ്കുവെച്ചത്. അമേരിക്കൻ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ചെലവും സങ്കീർണതയും സംബന്ധിച്ച ചർച്ചകള്‍ക്കിടെയാണ് അന്നയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

A US woman has sparked a discussion online after sharing why her experience of working in American healthcare changed the way she looked at the country's medical system

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter