Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അതീവ രഹസ്യമായി സിഐഎ ഡയറക്ടറുടെ റഷ്യൻ സന്ദര്‍ശനം, 2 കാര്യങ്ങളില്‍ പുടിന് വ്യക്തമായ മുന്നറിയിപ്പ്, സാധാരണ യാത്ര മാത്രമെന്ന് ട്രംപ്

അതീവ രഹസ്യമായി സിഐഎ ഡയറക്ടറുടെ റഷ്യൻ സന്ദര്‍ശനം, 2 കാര്യങ്ങളില്‍ പുടിന് വ്യക്തമായ മുന്നറിയിപ്പ്, സാധാരണ യാത്ര മാത്രമെന്ന് ട്രംപ്

NRI Reporter 1 week ago

മോസ്കോ: നാറ്റോ അംഗരാജ്യങ്ങളുടെ പ്രദേശങ്ങളില്‍ സൈനിക ആക്രമണങ്ങള്‍ നടത്തരുതെന്ന് റഷ്യയ്ക്ക് കർശന മുന്നറിയിപ്പുമായി അമേരിക്കൻ സെൻട്രല്‍ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) ഡയറക്ടർ ജോണ്‍ റാറ്റ്ക്ലിഫ് മോസ്കോ സന്ദർശിച്ചു.

ഈ ആഴ്ച രഹസ്യമായി നടത്തിയ സന്ദർശനത്തില്‍, ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ അമേരിക്ക ശ്രമിക്കുന്ന പശ്ചാത്തലത്തില്‍, ടെഹ്റാനുള്ള സാമ്പത്തിക-സൈനിക പിന്തുണ നല്‍കുന്നത് റഷ്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി വിവരമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി.

യുക്രെയ്ൻ യുദ്ധം ഒരു നിർണ്ണായക തീരുമാനവുമില്ലാതെ തുടരുമ്പോള്‍, വ്ലാഡിമിർ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ നാറ്റോയുടെ ക്ഷമ പരീക്ഷിച്ചേക്കാമെന്നും അയല്‍രാജ്യങ്ങളിലേക്ക് അതിക്രമിച്ചു കയറിയേക്കാമെന്നുമുള്ള ഭയം അമേരിക്കൻ-യൂറോപ്യൻ ഉദ്യോഗസ്ഥർക്കിടയില്‍ ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം. ട്രംപ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മോസ്കോ സന്ദർശിക്കുന്നത് മാസങ്ങള്‍ക്ക് ശേഷമാണ്. നേരത്തെ 2021-ല്‍ ബൈഡൻ ഭരണകൂടത്തിന് കീഴില്‍ അന്നത്തെ സി.ഐ.എ ഡയറക്ടർ വില്യം ബേണ്‍സ് ഉക്രെയ്നിലേക്ക് പൂർണ്ണ തോതിലുള്ള അധിനിവേശം നടത്തരുതെന്ന് പുടിന് നേരിട്ട് മുന്നറിയിപ്പ് നല്‍കാൻ മോസ്കോയിലെത്തിയിരുന്നു. എന്നാല്‍ ഇതിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം റഷ്യ ഉക്രെയ്നെതിരെ അധിനിവേശം ആരംഭിക്കുകയാണുണ്ടായത്.

അതേസമയം, നാറ്റോയെ റഷ്യ ആക്രമിച്ചേക്കുമെന്ന ഭയത്തിന്റെ അടിസ്ഥാനത്തിലാണോ റാറ്റ്ക്ലിഫ് മോസ്കോ സന്ദർശിച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് അത് നിഷേധിച്ചു. ബുധനാഴ്ച റേഡിയോ അഭിമുഖത്തില്‍ സംസാരിക്കവെ, സി.ഐ.എ മേധാവിയുടെ റഷ്യൻ സന്ദർശനം തികച്ചും സ്വാഭാവികമായ ഒരു സാധാരണ യാത്ര മാത്രമായിരുന്നുവെന്നും ഉക്രെയ്നിലെ യുദ്ധം എത്രയും വേഗം അവസാനിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter