Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചേംബറില്‍ പൊലീസുകാരനുമായി ലൈംഗികബന്ധം, അന്വേഷണത്തില്‍ നുണ പറച്ചില്‍; ഫെഡറല്‍ ജഡ്ജിക്ക് 'രഹസ്യ ശാസന' മാത്രം; പദവിയില്‍ തുടരുന്നതില്‍ വ്യാപക പ്രതിഷേധം

ചേംബറില്‍ പൊലീസുകാരനുമായി ലൈംഗികബന്ധം, അന്വേഷണത്തില്‍ നുണ പറച്ചില്‍; ഫെഡറല്‍ ജഡ്ജിക്ക് 'രഹസ്യ ശാസന' മാത്രം; പദവിയില്‍ തുടരുന്നതില്‍ വ്യാപക പ്രതിഷേധം

NRI Reporter 1 week ago

റ്റ്ലാന്റ: സ്വന്തം ഔദ്യോഗിക ചേംബറില്‍ വെച്ച്‌ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടുകയും, അന്വേഷണ സംഘത്തോട് നുണ പറയുകയും ചെയ്ത അമേരിക്കൻ ഫെഡറല്‍ ജഡ്ജിക്ക് കോടതി സമിതിയുടെ 'രഹസ്യ ശാസന'.

കടുത്ത കുറ്റകൃത്യം ചെയ്തിട്ടും ജഡ്ജിയുടെ പേരോ കോടതിയുടെ വിവരങ്ങളോ വെളിപ്പെടുത്താതെ വെറും ശാസനയില്‍ നടപടി ഒതുക്കിയതിനെതിരെ നിയമവൃത്തങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

അലബാമ, ഫ്ലോറിഡ, ജോർജിയ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന യു.എസിലെ 11-ാം ജുഡീഷ്യല്‍ സർക്യൂട്ട് കൗണ്‍സിലാണ് ജഡ്ജിക്ക് അനുകൂലമായി ഫെബ്രുവരിയില്‍ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ച ജുഡീഷ്യല്‍ പെരുമാറ്റ സമിതി ഈ ഉത്തരവ് ശരിവെക്കുക കൂടി ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ കുറ്റക്കാരിയായ ജഡ്ജിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ കോടതി തയ്യാറായിട്ടില്ല.

ജഡ്ജിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഒരു ലോ ക്ലർക്ക് നല്‍കിയ രഹസ്യ വിവരമാണ് ജുഡീഷ്യറിയെ ഉലച്ച അന്വേഷണത്തിലേക്ക് നയിച്ചത്. ഓഫീസിലെ ജീവനക്കാർക്ക് കേള്‍ക്കാവുന്ന ദൂരത്തില്‍, ഔദ്യോഗിക സമയത്ത് ജഡ്ജിയും ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനും ചേംബറിനുള്ളില്‍ വെച്ച്‌ പലതവണ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടു എന്നായിരുന്നു പരാതി. ഇതിനുപുറമെ, ജഡ്ജി ഒരു രാഷ്ട്രീയ പാർട്ടി പരിപാടിയില്‍ പങ്കെടുത്തതായും ജീവനക്കാരോട് മോശമായി പെരുമാറിയതായും പരാതിയില്‍ ഉണ്ടായിരുന്നു.

11-ാം സർക്യൂട്ട് ചീഫ് ജഡ്ജി വില്യം പ്രയോർ വിശദീകരണം ചോദിച്ചപ്പോള്‍ ആരോപണങ്ങള്‍ പൂർണ്ണമായും നിഷേധിച്ച ജഡ്ജി, ഓഫീസില്‍ വന്ന് ജോലി ചെയ്യാൻ നിർബന്ധിച്ചതിലുള്ള പ്രതികാരമായി ക്ലർക്ക് കെട്ടിച്ചമച്ച കഥയാണിതെന്നാണ് ഇമെയില്‍ വഴി മറുപടി നല്‍കിയത്. തുടർന്ന് ചീഫ് ജഡ്ജി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു.

അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതോടെ ജഡ്ജി നിലപാട് മാറ്റി സത്യം സമ്മതിച്ചു. ജഡ്ജി തെറ്റ് തിരുത്തിയതും, പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധം അവസാനിപ്പിച്ചതും മുൻകാലങ്ങളിലെ മികച്ച സേവനവും കണക്കിലെടുത്താണ് പേര് വിവരങ്ങള്‍ രഹസ്യമാക്കി വെച്ച്‌ വെറും ‘രഹസ്യ ശാസന’ നല്‍കാൻ സമിതി തീരുമാനിച്ചത്. ഇവർക്ക് സ്വയം തിരുത്താനുള്ള അവസരം നല്‍കണമെന്നും സമിതി റിപ്പോർട്ടില്‍ പറയുന്നു.

അമേരിക്കയില്‍ ഫെഡറല്‍ ജഡ്ജിമാരെ ജീവിതകാലം മുഴുവനാണ് നിയമിക്കുന്നത്. ഇവരെ പദവിയില്‍ നിന്ന് നീക്കാൻ പാർലമെൻ്റിൻ്റെ (കോണ്‍ഗ്രസ്) ഇംപീച്ച്‌മെൻ്റിലൂടെ മാത്രമേ സാധിക്കൂ. എന്നാല്‍ നുണ പറഞ്ഞ ജഡ്ജിക്ക് പദവിയില്‍ തുടരാൻ അനുവാദം നല്‍കിയ നടപടി വെറുമൊരു “കണ്ണില്‍ പൊടിയിടല്‍” മാത്രമാണെന്ന് പ്രമുഖ അഭിഭാഷകൻ ലെസ്റ്റർ ടേറ്റ് വിമർശിച്ചു. മറ്റുള്ളവരെ വിചാരണ ചെയ്യുന്നവർ സ്വന്തം കാര്യത്തില്‍ സത്യസന്ധത പുലർത്തണമെന്നും, പൊതുജനമധ്യത്തില്‍ ജഡ്ജിയുടെ പേര് വെളിപ്പെടുത്തി മാതൃകാപരമായ ശിക്ഷ നല്‍കാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sexual intercourse with a policeman in the chamber, Federal judge only gets ‘secret reprimand’; Widespread protest

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter