Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക്  കെന്നഡി വിമാനത്താവളത്തില്‍ ആത്മീയ ഹര്‍ഷത്തോടെ സ്വാഗതം: നോര്‍ത്ത് അമേരിക്കൻ  ഭദ്രാസനത്തിന്റെ ഹൃദ്യമായ വരവേല്‍പ്പ്

ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് കെന്നഡി വിമാനത്താവളത്തില്‍ ആത്മീയ ഹര്‍ഷത്തോടെ സ്വാഗതം: നോര്‍ത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ഹൃദ്യമായ വരവേല്‍പ്പ്

NRI Reporter 2 weeks ago

ജോർജ് തുമ്പയില്‍

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്ര താളുകളില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ജോണ്‍ എഫ്.

കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേർന്ന ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറൻസ് മുഖ്യപ്രഭാഷകൻ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് അതീവ ആദരവോടും ആത്മീയ ഹർഷത്തോടും ഹൃദ്യമായ സ്വാഗതം.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ നിക്കളാവോസ്, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോള്‍, കോണ്‍ഫറൻസ് കോർഡിനേറ്റർ ഫാ. അലക്സ് ജോയ്, സെക്രട്ടറി ജയ്‌സണ്‍ തോമസ്, ട്രഷറർ ജോണ്‍ താമരവേലില്‍ എന്നിവരുടെ നേതൃത്വത്തില്‍ മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

കോണ്‍ഫറൻസ് വരെ മട്ടണ്‍ടൗണിലുള്ള ഭദ്രാസന ചാൻസറിയില്‍ താമസിക്കുന്ന മാർ അത്തനാസിയോസ്, കോണ്‍ഫറൻസില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് മടങ്ങിപ്പോകും.

Dr. Thomas Mar Athanasius Metropolitan Welcomed with Spiritual Joy at Kennedy Airport: A Heartwarming Reception by the North American Diocese

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter