Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എക്യുമിനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകക്ക് ചാമ്പ്യൻഷിപ്പ്

എക്യുമിനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകക്ക് ചാമ്പ്യൻഷിപ്പ്

NRI Reporter 5 days ago

റോയി ചേലമലയില്‍

ഷിക്കാഗോ: ഷിക്കാഗോയിലെ പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തില്‍ നൈല്‍സില്‍ ഉള്ള ഫെല്‍മണ്‍ സ്റ്റേഡിയത്തില്‍ വച്ചു നടത്തിയ വോളീബോള്‍ ടൂർണമെന്റില്‍ ഷിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക ചാമ്പ്യന്മാരായി.

ചിക്കാഗോയിലെ വിവിധ പള്ളികളെ പ്രതിനിധീകരിച്ച്‌ നിരവധി ടീമുകള്‍ പങ്കെടുത്ത ഈ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക വിജയികളായി.

ഇതോടൊപ്പം സെന്റ് മേരീസിലെ താരങ്ങള്‍ നിരവധി വ്യക്തിഗത നേട്ടങ്ങളും കരസ്ഥമാക്കി. ഈ ടൂര്‍ണമെന്റിന്റെ മോസ്റ്റ് വാല്യൂബിള്‍ പ്ലേയർ (എം.വി.പി.) ആയി സെന്റ് മേരീസ് ഇടവകയിലെ റോയിസ് പെരികലവും, ബെസ്റ്റ് സെറ്റര്‍ ആയി സനല്‍ കദളിമറ്റവും, ബെസ്റ്റ് ലിബറോ ആയി ഷോണ്‍ കദളിമറ്റവും തിരഞ്ഞെടുക്കപ്പെട്ടത് ടീമിന് ഇരട്ടിമധുരമായി. ഷോണ്‍ കദളിമറ്റം, റോയ്‌സ് പെരികലം, പുന്നൂസ് എടാട്ട്, ജാക്ക് തട്ടാമറ്റം, ജോസഫ് അബ്രാഹം, ലെറിന്‍ ചേത്തലകരോട്ട്, ടോം അനൂപ്, സനല്‍ കദളിമറ്റം, ക്രിസ് തട്ടാമറ്റം എന്നിവരാണ് സെന്റ് മേരീസ് ടീമിനെ പ്രതിനിധീകരിച്ചത് . ഈ ടീമിന്റെ കോച്ച്‌ സിബി കദളിമറ്റം ആണ്. സെന്റ് മേരീസ് ചര്‍ച്ച്‌ വികാരി ഫാ. സിജു മുടക്കോടിയിലിനോടൊപ്പം ജെസ്സ്‌മോന്‍ പുറമഠം, പയസ് ആലപ്പാട്ട്, മാത്യു തട്ടാമറ്റം, ഷാജി എടാട്ട്, ബിജു പെരികലം, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, അജീഷ് കാരാപ്പിള്ളി, ജെയിംസ് പുത്തന്‍പുര എന്നിവർ ടീമിന് വേണ്ട പ്രോത്സാഹനങ്ങളും സഹകരണങ്ങളും നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter