Dailyhunt
ഇമ്മിണി ബല്യ വിജയം! കേരളത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ച്‌ കുഞ്ഞാലിക്കുട്ടി; മലപ്പുറത്ത് 85,327 വോട്ടുകളുടെ ചരിത്രവിജയം

ഇമ്മിണി ബല്യ വിജയം! കേരളത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ച്‌ കുഞ്ഞാലിക്കുട്ടി; മലപ്പുറത്ത് 85,327 വോട്ടുകളുടെ ചരിത്രവിജയം

NRI Reporter 2 weeks ago

ലപ്പുറം മണ്ഡലത്തില്‍ റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 85,327 വോട്ടുകള്‍ നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മട്ടന്നൂർ മണ്ഡലത്തില്‍ നിന്ന് കെ.കെ. ശൈലജ നേടിയ 60,963 വോട്ടുകളുടെ ഭൂരിപക്ഷമെന്ന റെക്കോർഡാണ് കുഞ്ഞാലിക്കുട്ടിക്ക് മുന്നില്‍ വഴിമാറിയത്. യുഡിഎഫ് തരംഗം ആഞ്ഞടിച്ച മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ഈ വിജയം രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

ആകെ 1,31,166 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നേടിയത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി 46,092 വോട്ടുകളിലേക്ക് ഒതുങ്ങിയപ്പോള്‍, എൻഡിഎ സ്ഥാനാർത്ഥി അശ്വതി ഗുപ്തകുമാറിന് 9,043 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പോള്‍ ചെയ്ത വോട്ടുകളില്‍ 67.35 ശതമാനവും സ്വന്തമാക്കിയ കുഞ്ഞാലിക്കുട്ടി തന്റെ പേരില്‍ മറ്റൊരു സർവകാല റെക്കോർഡ് കൂടി കുറിച്ചു. മലപ്പുറം ജില്ലയിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയക്കൊടി പാറിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഈ നേട്ടം വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു.

സംസ്ഥാനത്ത് യുഡിഎഫിന്റെ വൻ മുന്നേറ്റത്തിന് കരുത്തുപകരുന്നതായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഈ തിളക്കമാർന്ന വിജയം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ കരുത്ത് വീണ്ടും തെളിയിക്കുന്നതാണ് ഈ ജനവിധി. ജില്ലയിലാകെയുള്ള 16 സീറ്റുകളിലും യുഡിഎഫ് വിജയിച്ചതോടെ മലപ്പുറം ഒരിക്കല്‍ കൂടി ലീഗ് കോട്ടയാണെന്ന് ഉറപ്പിക്കപ്പെട്ടു.

PK Kunhalikutty Shatters All Records; Wins With Historic Margin of 85,327 Votes in Malappuram

The post ഇമ്മിണി ബല്യ വിജയം! കേരളത്തിലെ സർവ്വകാല റെക്കോർഡ് തിരുത്തിക്കുറിച്ച്‌ കുഞ്ഞാലിക്കുട്ടി; മലപ്പുറത്ത് 85,327 വോട്ടുകളുടെ ചരിത്രവിജയം appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter