Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിക്കും; യുക്രെയ്ൻ യുദ്ധത്തടവുകാര്‍ക്ക് നേരെ റഷ്യൻ സൈന്യത്തിൻ്റെ പൈശാചികത, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍

ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതമേല്‍പ്പിക്കും; യുക്രെയ്ൻ യുദ്ധത്തടവുകാര്‍ക്ക് നേരെ റഷ്യൻ സൈന്യത്തിൻ്റെ പൈശാചികത, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് വാള്‍ സ്ട്രീറ്റ് ജേണല്‍

NRI Reporter 2 weeks ago

കീവ്: യുക്രെയ്നില്‍ നിന്നുള്ള യുദ്ധത്തടവുകാർക്കും സാധാരണക്കാർക്കുമെതിരെ റഷ്യൻ സുരക്ഷാസേന ആസൂത്രിതമായി ലൈംഗിക അതിക്രമങ്ങള്‍ യുദ്ധായുധമായി ഉപയോഗിക്കുന്നതായി പ്രമുഖ രാജ്യാന്തര മാധ്യമമായ 'ദ് വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോർട്ട് ചെയ്യുന്നു.

തടവിലാക്കപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും മാനസികമായും ശാരീരികമായും തകർക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ഈ ക്രൂരതകള്‍ നടപ്പിലാക്കുന്നത്.

കസ്റ്റഡിയിലുള്ള യുക്രെയ്ൻ പൗരന്മാരുടെ ജനനേന്ദ്രിയങ്ങളില്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റഷ്യൻ തടവറകളില്‍ അരങ്ങേറുന്നത്. തടവുകാരുടെ ആത്മാഭിമാനം തകർക്കാനും അവരെ പൂർണ്ണമായി കീഴ്പ്പെടുത്താനും റഷ്യൻ ഉദ്യോഗസ്ഥർക്ക് മുകളില്‍ നിന്ന് കൃത്യമായ നിർദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. യുക്രെയ്ൻ അന്വേഷണ ഏജൻസികളും രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ഈ വിഷയത്തില്‍ റഷ്യക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

2022ല്‍ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതല്‍ റഷ്യൻ സൈന്യം പ്രധാനമായും യുക്രെയ്നിലെ പുരുഷ തടവുകാരെയാണ് ഇത്തരത്തിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നത്. 2022ല്‍ റഷ്യൻ സൈന്യത്തിൻ്റെ തടവിലായ സെർഹി ബോയ്ചുക് (33) തനിക്കുണ്ടായ ക്രൂരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. റഷ്യൻ സൈന്യത്തിൻ്റെ ക്രൂരതകള്‍ വ്യക്തിഗതമല്ലെന്നും, ഉയർന്ന റഷ്യൻ ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെ നടക്കുന്ന ആസൂത്രിത നീക്കമാണെന്നും ഐക്യരാഷ്ട്ര സംഘടനയുടേത് അടക്കമുള്ള അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അധിനിവേശത്തിൻ്റെ തുടക്കത്തില്‍ റഷ്യൻ സൈന്യം യുക്രെയ്ൻ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നതായി ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കുന്നു. എന്നാല്‍, യുദ്ധം ദീർഘകാലം നീളുന്ന ഒന്നായി മാറിയതോടെ, പിടിക്കപ്പെടുന്ന യുക്രെയ്ൻ പുരുഷ സൈനികരാണ് ഇപ്പോള്‍ പീഡനത്തിന് ഇരയാകുന്നത്.

Electric shocks to genitals; The Wall Street Journal reveals shocking details of the Russian military’s brutality against Ukrainian prisoners of war

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter