Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ ഓഗസ്റ്റ് ഏഴ് വരെ തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അപ്പര്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷം

കേരളത്തില്‍ ഓഗസ്റ്റ് ഏഴ് വരെ തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അപ്പര്‍ കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷം

NRI Reporter 1 week ago

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ വീണ്ടും അതിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഓഗസ്റ്റ് ഏഴ് വരെ വിവിധ ജില്ലകളില്‍ തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. നാളെയോടെ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെ ജാഗ്രതാ നിർദ്ദേശമുണ്ട്. ഓഗസ്റ്റ് ഏഴിന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട് കടുത്ത ദുരിതം വിതയ്ക്കുകയാണ്. പലയിടങ്ങളിലും വീടുകളിലും റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Heavy rains likely in Kerala till August 7; Orange alert in various districts, waterlogging severe in Upper Kuttanad

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter