Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ഇന്ന് എത്തിയേക്കും, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ഇന്ന് എത്തിയേക്കും, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

NRI Reporter 1 week ago

തിരുവനന്തപുരം: സംസ്ഥാനത്ത് കാത്തിരിപ്പിന് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) ഇന്ന് കേരള തീരത്തെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവർഷം കേരളത്തില്‍ പൂർണ്ണമായി പ്രവേശിക്കാനാണ് അനുകൂല സാഹചര്യമുള്ളത്.

തെക്കുപടിഞ്ഞാറൻ അറബിക്കടല്‍, ലക്ഷദ്വീപ്, ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാടിൻ്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവർഷം അതിവേഗം വ്യാപിക്കുന്നുണ്ട്. മധ്യ-കിഴക്കൻ അറബിക്കടലിലും കർണാടക തീരത്തിനു മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപക മഴ ലഭിക്കും. വരുന്ന അഞ്ചാം തീയതി മുതല്‍ ഏഴാം തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Central Meteorological Department warns that southwest monsoon may arrive in Kerala today

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter