സതീഷ് മാടമ്പത്ത് : കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ
കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA) സംഘടിപ്പിക്കുന്ന KHNA Super Singers - Season 2 സംഗീത മത്സര പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ജൂലൈ 15ന് അവസാനിക്കും.
വടക്കേ അമേരിക്കയിലെ ഗായക പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായ ഈ പരിപാടിയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവസാന തീയതിക്ക് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും മുതിർന്നവർക്കും പ്രായഭേദമന്യേ പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. വിജയികള്‍ക്ക് $500 മുതല്‍ $1000 വരെ ആകർഷകമായ സമ്മാനങ്ങള്‍ ലഭിക്കും. കൂടാതെ പരിചയസമ്പന്നരായ സംഗീതജ്ഞരുടെയും വിധികർത്താക്കളുടെയും മാർഗ്ഗനിർദ്ദേശവും വോക്കല്‍ ട്രെയിനിംഗും മത്സരാർത്ഥികള്‍ക്ക് ലഭ്യമാക്കും.

2020ല്‍ നടന്ന ആദ്യ സീസണ്‍ വലിയ വിജയമായതിനെ തുടർന്ന്, രണ്ടാം സീസണ്‍ കൂടുതല്‍ വിപുലമായ രീതിയിലാണ് KHNA അവതരിപ്പിക്കുന്നത്. സുന്ദര നാരായണ ഗാനാഞ്ജലി ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സംരംഭം, വടക്കേ അമേരിക്കയിലെ യുവഗായകർക്കും സംഗീതാസ്വാദകർക്കും ഇന്ത്യൻ സംഗീതപാരമ്പര്യവുമായി കൂടുതല്‍ അടുത്തുചേരാനുള്ള അവസരമായി മാറും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 15നകം രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ:
https://namaha.org/?page_id=3955
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അഞ്ജന പ്രയാഗ - (636) 293-1174
സതീഷ് മാടമ്പത്ത് - (248) 633-3817
സതീഷ് അമ്പാടി - (480) 703-2000
KHNA Super Singers - Season 2: Registration closes on July 15.

