അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാൻ രംഗത്ത്. ഇറാനുമായി ചർച്ചകള്‍ പുരോഗമിക്കുകയാണെന്ന ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും വ്യാജമാണെന്നും കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
അമേരിക്കയുമായി നിലവില്‍ നയതന്ത്ര ചർച്ചകള്‍ക്കുള്ള യാതൊരു സാഹചര്യവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇറാൻ യുഎസ് നിലപാടിനെ തള്ളിയത്.
അമേരിക്കൻ നീക്കങ്ങള്‍ക്ക് ഇനി ഉടനടി ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാൻ മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ ഈ പ്രതിരോധ ശൈലി വരും ദിവസങ്ങളിലും തുടരുമെന്നും അമേരിക്കയ്ക്ക് കനത്ത മറുപടി ആയിരിക്കും നല്‍കുകയെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപൂർവേഷ്യയില്‍ വീണ്ടും സംഘർഷ സാധ്യതകള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത നിലപാട് ഉണ്ടായിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അണിയറ ചർച്ചകള്‍ വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് കാണിച്ച് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തരത്തിലുള്ള പ്രകോപനങ്ങള്‍ക്കും സൈനികമായും നയതന്ത്രപരമായും കൃത്യമായ മറുപടി നല്‍കാൻ രാജ്യം സന്നദ്ധമാണെന്നും ഇറാൻ വക്താക്കള്‍ പ്രസ്താവിച്ചു.
Iran Rejects Donald Trump’s Claims of Ongoing Talks, Warns of Immediate and Fitting Reply

