Dailyhunt
ലൈംഗിക അതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്ത് ജയിലില്‍ തുടരും

ലൈംഗിക അതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്ത് ജയിലില്‍ തുടരും

NRI Reporter 3 weeks ago

സംവിധായകൻ രഞ്ജിത്ത് ലൈംഗിക അതിക്രമ കേസില്‍ ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ ഏപ്രില്‍ 10നാകും കോടതി വിധിക്കുക.

വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍, റെഗുലര്‍ ജാമ്യാപേക്ഷ കോടതിയ്ക്ക് മുന്‍പില്‍ ഇരിക്കുന്ന പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യം പരിഗണിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു.

വോട്ട് ചെയ്യാൻ അവകാശമുണ്ട് എന്ന് പറയുന്നത് 1951 ആക്‌ട് പ്രകാരം ശരിയല്ലെന്നും ജയിലില്‍ ഉള്ളയാള്‍ക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. വോട്ട് ചെയ്യുക എന്നത് പ്രതിയെ സംബന്ധിച്ച്‌ മൗലികവകാശമല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സാ സൗകര്യം കോടതി നിര്‍ദേശ പ്രകാരം ഒരുക്കുന്നുണ്ടെന്നും അതിനാല്‍ ഇടക്കാല ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഫോർട്ട്‌ കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന കാരവനില്‍ വെച്ച്‌ രഞ്ജിത്ത് ലൈഗീക അതിക്രമം നടത്തിയെന്നാണ് കേസ്.

Director Ranjith to remain in jail in sexual assault case

The post ലൈംഗിക അതിക്രമ കേസില്‍ സംവിധായകൻ രഞ്ജിത്ത് ജയിലില്‍ തുടരും appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter