Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാരാഷ്ട്രയില്‍ പ്രളയത്തില്‍ ഒഴുക്കിപ്പോയത് 3000 എല്‍പിജി സിലിണ്ടറുകള്‍! തൊട്ടാല്‍ അപകടമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ പ്രളയത്തില്‍ ഒഴുക്കിപ്പോയത് 3000 എല്‍പിജി സിലിണ്ടറുകള്‍! തൊട്ടാല്‍ അപകടമെന്ന് കളക്ടറുടെ മുന്നറിയിപ്പ്

NRI Reporter 1 day ago

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ പെയ്ത കനത്ത മഴയെത്തുടർന്ന് ഉണ്ടായ ശക്തമായ പ്രളയത്തില്‍ എച്ച്‌പിസിഎല്‍ എല്‍പിജി ബോട്ട്‌ലിംഗ് പ്ലാൻ്റില്‍ നിന്ന് മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകള്‍ ഒലിച്ചുപോയി.

റായ്ഗഡ് പൻവേല്‍ താലൂക്കിലെ ചവാനെയിലുള്ള പ്ലാൻ്റിലാണ് സംഭവം നടന്നത്.

പ്രളയജലത്തില്‍ ഒഴുകിപ്പോയ സിലിണ്ടറുകള്‍ പാതാള്‍ഗംഗ നദിയിലൂടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിറച്ചതും അല്ലാത്തതുമായ സിലിണ്ടറുകളാണ് പ്ലാൻ്റില്‍ നിന്ന് ഒലിച്ചുപോയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികള്‍ക്ക് ജില്ലാ ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. നദീതീരത്ത് അടിയുന്നതോ ഒഴുകിനടക്കുന്നതോ ആയ സിലിണ്ടറുകളില്‍ പൊതുജനങ്ങള്‍ യാതൊരു കാരണവശാലും തൊടുകയോ കൈകാര്യം ചെയ്യുകയോ അരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവാലെ അറിയിച്ചു.

സിലിണ്ടറുകള്‍ തുറന്നുനോക്കാനോ ഉപയോഗിക്കാനായി വീട്ടിലേക്ക് കൊണ്ടുപോകാനോ ആരും ശ്രമിക്കരുത്. ഇവയില്‍ ഗ്യാസ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതിനാലും ചോർച്ചയുണ്ടാകാൻ സാധ്യതയുള്ളതിനാലും ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. സിലിണ്ടറുകള്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ എച്ച്‌പിസിഎല്‍ അധികൃതരെയോ വിവരമറിയിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഒലിച്ചുപോയ സിലിണ്ടറുകള്‍ കണ്ടെത്താനും സുരക്ഷിതമായി വീണ്ടെടുക്കാനുമുള്ള തിരച്ചില്‍ ഊർജിതമായി പുരോഗമിക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ പുഴയോരങ്ങളില്‍ പോകുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

3000 LPG cylinders washed away in Maharashtra floods! Collector warns of danger if touched

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter