Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമതയ്ക്ക് കനത്ത തിരിച്ചടിയായി സ്പീക്കറുടെ തീരുമാനം, ബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്; തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

മമതയ്ക്ക് കനത്ത തിരിച്ചടിയായി സ്പീക്കറുടെ തീരുമാനം, ബംഗാളില്‍ ഋതബ്രത ബാനര്‍ജി പ്രതിപക്ഷ നേതാവ്; തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

NRI Reporter 4 months ago

പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ബാനർജി വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് വിമത നേതാവ് ഋതബ്രത ബാനർജിയെ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു.

തൃണമൂലില്‍ നിന്നുള്ള ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണ കണക്കിലെടുത്താണ് സ്പീക്കറുടെ ഈ നിർണായക നടപടി. 80 അംഗ തൃണമൂല്‍ പാർലമെന്ററി പാർട്ടിയിലെ 59 എം.എല്‍.എമാരുടെ ഒപ്പുകളടങ്ങിയ പിന്തുണക്കത്ത് ഋതബ്രത ബാനർജി സ്പീക്കർക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് മമത പക്ഷത്തെ പൂർണ്ണമായി തള്ളിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. അതേസമയം, ശോഭൻദേബ് ചതോപാധ്യായെ പ്രതിപക്ഷ നേതാവാക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി നല്‍കിയ കത്ത് സ്പീക്കർ പരിഗണിച്ചതുമില്ല.

മമത ബാനർജി സ്ഥാപിച്ച 28 വർഷം പഴക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ പൂർണ്ണമായ പിളർപ്പിന്റെ വക്കിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് എം.എല്‍.എമാരാണ് മമതയ്ക്ക് ഇപ്പോള്‍ വലിയ വെല്ലുവിളി ഉയർത്തുന്നത്. ഋതബ്രത ബാനർജിക്കൊപ്പം പുറത്താക്കപ്പെട്ട സന്ദീപൻ സാഹ എം.എല്‍.എയുമുണ്ട്. തങ്ങളാണ് യഥാർത്ഥ തൃണമൂല്‍ കോണ്‍ഗ്രസെന്നും മമത ബാനർജിയുടെയോ അഭിഷേക് ബാനർജിയുടെയോ നേതൃത്വം ഇനി അംഗീകരിക്കില്ലെന്നും വിമതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മമത നേരിട്ട് വിളിച്ച യോഗത്തില്‍ വെറും എട്ട് എം.എല്‍.എമാരും ആറ് എം.പിമാരും മാത്രമാണ് പങ്കെടുത്തത്. പാർട്ടി പിളർത്താൻ 53 എം.എല്‍.എമാരുടെ പിന്തുണ മതിയെന്നിരിക്കെ, ഭൂരിപക്ഷം തെളിയിച്ച വിമതർ ചിഹ്നത്തിലടക്കം അവകാശവാദം ഉന്നയിച്ച്‌ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആദ്യ ഘട്ടത്തില്‍ നീക്കം നടത്തുന്നത്.

ബംഗാള്‍ രാഷ്ട്രീയത്തില്‍ ‘ബംഗാള്‍ കടുവ’ എന്നറിയപ്പെടുന്ന മമത ബാനർജി ഇപ്പോള്‍ കരിയറിലെ തന്നെ ഏറ്റവും വലിയ ജീവൻമരണ പോരാട്ടത്തിലാണ് നേരിടുന്നത്. പാർട്ടി അടിയന്തരമായി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പോഷക സംഘടനകളുടേത് ഉള്‍പ്പെടെയുള്ള എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, മമതയുടെ രാഷ്ട്രീയ അടിത്തറ പൂർണ്ണമായി തകർക്കാൻ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. നീക്കങ്ങള്‍ അതിവേഗത്തിലാക്കി. തൃണമൂലിലെ ആഭ്യന്തര കലഹങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയും സ്പീക്കർ രതീന്ദ്ര ബോസും ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഈ സാഹചര്യത്തിലാണ്.

West Bengal Political Crisis: Speaker Appoints Rebel Leader Ritabrata Banerjee as LoP, TMC on Verge of Split

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter