Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മറിച്ചും തിരിച്ചും ഡാറ്റാബേസ് പരിശോധന,വ്യാജ വോട്ടര്‍ പരിശോധനയുടെ പേരില്‍ ദശലക്ഷക്കണക്കിന് രേഖകള്‍ പരിശോധിച്ച്‌ ഹോംലാൻഡ് സെക്യൂരിറ്റി; രഹസ്യ രേഖകള്‍ പുറത്ത്

മറിച്ചും തിരിച്ചും ഡാറ്റാബേസ് പരിശോധന,വ്യാജ വോട്ടര്‍ പരിശോധനയുടെ പേരില്‍ ദശലക്ഷക്കണക്കിന് രേഖകള്‍ പരിശോധിച്ച്‌ ഹോംലാൻഡ് സെക്യൂരിറ്റി; രഹസ്യ രേഖകള്‍ പുറത്ത്

NRI Reporter 1 month ago

വാഷിംഗ്ടണ്‍: അനധികൃത വോട്ടർമാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിപുലമായ തെരഞ്ഞെടുപ്പ് പരിശോധനാ പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത്.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വോട്ടർമാരുടെ രേഖകളും ഡാറ്റാബേസുകളും പരിശോധിച്ചതായും, വോട്ടർ രജിസ്ട്രേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഡസൻ കണക്കിന് സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ട് അന്വേഷണം നടത്തിയതായും പുതിയ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

പ്രമുഖ സന്നദ്ധ സംഘടനയായ ‘ഡെമോക്രസി ഫോർവേഡ്’ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖകളിലാണ് ട്രംപ് ഭരണകൂടത്തിന്റെ ഇലക്ഷൻ ഇന്റഗ്രിറ്റി കാമ്പെയ്‌ന്റെ വിശദാംശങ്ങളുള്ളത്. വോട്ടർ പട്ടികകള്‍, നീതിന്യായ വകുപ്പിന്റെ ഡാറ്റാബേസുകള്‍, വിവിധ ഇമിഗ്രേഷൻ രേഖകള്‍ എന്നിവ സംയോജിപ്പിച്ചാണ് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ) അന്വേഷണ വിഭാഗമായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്‌.എസ്.ഐ) ഈ പദ്ധതി നടപ്പിലാക്കിയത്.

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡാറ്റാസെറ്റില്‍ നിന്നുള്ള 5.06 കോടി രേഖകളും, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെൻ മുല്ലിന്റെ മുതിർന്ന ഉപദേഷ്ടാവ് ഹീതർ ഹണി സ്വതന്ത്ര സ്രോതസ്സുകള്‍ വഴി ശേഖരിച്ച 4.84 കോടി രേഖകളും അന്വേഷണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പൗരന്മാരല്ലാത്ത വ്യക്തികള്‍ ആരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഈ വിവരങ്ങള്‍ ഫലപ്രദമായി വിശകലനം ചെയ്തുവരികയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, വോട്ടർമാരെ ഭയപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടപെടാനുമാണ് ഭരണകൂടം ഇത്തരം മാർഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഡെമോക്രസി ഫോർവേഡ് കുറ്റപ്പെടുത്തി. എന്നാല്‍ പൗരന്മാരുടെ വോട്ടുകളുടെ സുതാര്യത ഉറപ്പാക്കാനും അനധികൃത വോട്ടുകള്‍ തടയാനും നിയമപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഡി.എച്ച്‌.എസ് വക്താവ് പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter