Dailyhunt
ഒരു മിസ്ഡ് കോളില്‍ നിന്ന് തുടങ്ങിയത് 8400 കോടിയുടെ സാമ്രാജ്യം; 'പണി' കിട്ടിയത് പ്ലംബര്‍മാര്‍ക്കും എസി മെക്കാനിക്കുകള്‍ക്കും! എന്താണ് അവോക്കയുടെ പണി? ആരാണ് അപൂര്‍വ്വ ശ്രീവാസ്തവ?

ഒരു മിസ്ഡ് കോളില്‍ നിന്ന് തുടങ്ങിയത് 8400 കോടിയുടെ സാമ്രാജ്യം; 'പണി' കിട്ടിയത് പ്ലംബര്‍മാര്‍ക്കും എസി മെക്കാനിക്കുകള്‍ക്കും! എന്താണ് അവോക്കയുടെ പണി? ആരാണ് അപൂര്‍വ്വ ശ്രീവാസ്തവ?

NRI Reporter 2 weeks ago

സിലിക്കണ്‍ വാലി: ലോകം മുഴുവൻ ചാറ്റ് ജിപിറ്റിക്കും വലിയ എഐ (AI) വിപ്ലവങ്ങള്‍ക്കും പിന്നാലെ പായുമ്പോള്‍, ഒരു ഇന്ത്യൻ വംശജൻ തൻ്റെ ബിസിനസ് കെട്ടിപ്പടുത്തത് പ്ലംബർമാരുടെയും എസി മെക്കാനിക്കുകളുടെയും ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കിയാണ്.

മിഷിഗണില്‍ വളർന്ന അപൂർവ്വ ശ്രീവാസ്തവ എന്ന എഞ്ചിനീയറുടെ ‘അവോക്ക’ എന്ന സ്റ്റാർട്ടപ്പ് ഇന്ന് 100 കോടി ഡോളർ (ഏകദേശം 8400 കോടി രൂപ) മൂല്യമുള്ള കമ്പനിയായി വളർന്നിരിക്കുന്നു.

തുടക്കം ഒരു വീട്ടിലെ അനുഭവം

അമേരിക്കയിലെ ഒരു സാധാരണ പ്രവാസി കുടുംബത്തില്‍ വളർന്ന അപൂർവ്വയ്ക്ക് വീട്ടിലെ ബിസിനസ് കോളുകള്‍ അറ്റൻഡ് ചെയ്യുക എന്നത് കുട്ടിക്കാലത്തെ പ്രധാന ജോലിയായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം ഒരു കാര്യം പഠിച്ചത്-പ്ലംബിംഗ്, ഇലക്‌ട്രിക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവർക്ക് ഒരു മിസ്ഡ് കോള്‍ എന്നാല്‍ വെറുമൊരു ഫോണ്‍ കാള്‍ മാത്രമല്ല, നഷ്ടപ്പെടുന്ന വലിയൊരു കരാറാണ്.

ലോകപ്രശസ്തമായ എംഐടിയില്‍ (MIT) നിന്ന് പഠിച്ചിറങ്ങിയ അപൂർവ്വ ആദ്യം ശ്രദ്ധിച്ചത് റെസ്റ്റോറൻ്റുകള്‍ക്കായുള്ള എഐ സൗകര്യങ്ങളിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായത്-ഒരു റെസ്റ്റോറൻ്റിലെ കോള്‍ മിസ്സായല്‍ പോയിക്കിട്ടുന്നത് 40 ഡോളറാണെങ്കില്‍ (3300 രൂപ), ഒരു എസി കമ്പനിക്ക് നഷ്ടപ്പെടുന്നത് 40,000 ഡോളറിൻ്റെ (33 ലക്ഷം രൂപ) പണിയാണ്! ആ തിരിച്ചറിവാണ് അവോക്കയുടെ പിറവിക്ക് കാരണമായത്.

എന്താണ് അവോക്കയുടെ പണി?

അവോക്കയുടെ എഐ ഏജൻ്റുകള്‍ വെറുമൊരു റെക്കോർഡഡ് വോയ്‌സ് അല്ല. വിളിക്കുന്നത് ആരായാലും അവരോട് മനുഷ്യനെപ്പോലെ സംസാരിക്കാനും മറുപടി നല്‍കാനും ഇവർക്ക് കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനം കമ്പനിയുടെ ഷെഡ്യൂള്‍ പരിശോധിച്ച്‌ അപ്പോള്‍ തന്നെ അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗ് ചെയ്യും. പണിക്ക് വരാമെന്ന് പറഞ്ഞ് മുങ്ങിപ്പോയവരും കരാറില്‍ ഒപ്പിടാത്തവരും ഉണ്ടെങ്കില്‍ അവരെ അങ്ങോട്ട് വിളിച്ച്‌ അന്വേഷിക്കാനും ഈ സ്മാർട്ട് എഐ തയ്യാർ!

നിലവില്‍ അമേരിക്കയിലെ എണ്ണൂറിലധികം പ്രമുഖ കമ്പനികള്‍ അവോക്കയുടെ സേവനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ വരുമാനത്തില്‍ 10 മില്യണ്‍ ഡോളർ കടന്ന കമ്പനി, ഈ വർഷം മാത്രം തങ്ങളുടെ ക്ലയൻ്റുകള്‍ക്കായി 100 കോടി ഡോളറിൻ്റെ ബിസിനസ് ബുക്കിംഗുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

സിലിക്കണ്‍ വാലിയിലെ ഭീമൻ നിക്ഷേപകരായ മെറിടെക് ക്യാപിറ്റല്‍, ജനറല്‍ കാറ്റലിസ്റ്റ് എന്നിവരൊക്കെ ഈ ഇന്ത്യൻ യുവാവിൻ്റെ ആശയത്തില്‍ കോടികള്‍ നിക്ഷേപിച്ചു കഴിഞ്ഞു. എയർ കണ്ടീഷനറുകളുടെയും പൈപ്പ് കണക്ഷനുകളുടെയും ഇടയില്‍ അപൂർവ്വ ശ്രീവാസ്തവ കണ്ടെത്തിയത് എഐ യുഗത്തിലെ വലിയൊരു ‘ബില്യണ്‍ ഡോളർ’ ഭാഗ്യമാണ്.

An empire worth Rs 8400 crore started from a missed call; What is Avoca’s job? Who is Apoorva Srivastava?

The post ഒരു മിസ്ഡ് കോളില്‍ നിന്ന് തുടങ്ങിയത് 8400 കോടിയുടെ സാമ്രാജ്യം; ‘പണി’ കിട്ടിയത് പ്ലംബർമാർക്കും എസി മെക്കാനിക്കുകള്‍ക്കും! എന്താണ് അവോക്കയുടെ പണി? ആരാണ് അപൂർവ്വ ശ്രീവാസ്തവ? appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter