Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു വീട്ടില്‍ എംപിയും എംഎല്‍എയും! വികെ ശ്രീകണ്ഠനും കെഎ തുളസിയും കേരള രാഷ്ട്രീയത്തിലെ അപൂര്‍വത ആവര്‍ത്തിച്ചു

ഒരു വീട്ടില്‍ എംപിയും എംഎല്‍എയും! വികെ ശ്രീകണ്ഠനും കെഎ തുളസിയും കേരള രാഷ്ട്രീയത്തിലെ അപൂര്‍വത ആവര്‍ത്തിച്ചു

NRI Reporter 2 weeks ago

പാലക്കാട് ജില്ലയിലെ ഒരു വീട്ടില്‍ നിന്ന് ഇനി എംപിയും എംഎല്‍എയും. പാലക്കാട് എംപിയായി വി.കെ. ശ്രീകണ്ഠൻ പാർലമെന്റില്‍ തുടരുമ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ.എ.

തുളസി കോങ്ങാട് മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ അപൂർവമായി മാത്രം സംഭവിക്കുന്ന ഈ നേട്ടം ഇത്തവണ പാലക്കാടിന് പുത്തൻ രാഷ്ട്രീയ ചരിത്രമായി മാറി.

സിറ്റിംഗ് എംഎല്‍എയും സിപിഎം നേതാവുമായ കെ. ശാന്തകുമാരിയെ അട്ടിമറിച്ചാണ് തുളസി കോങ്ങാട് കോണ്‍ഗ്രസ് കൊടി പാറിച്ചത്. പരമ്പരാഗതമായ ഇടതുകോട്ടയില്‍ 3,651 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തുളസിയുടെ വിജയം. ശാന്തകുമാരി 59,028 വോട്ടുകള്‍ നേടിയപ്പോള്‍ തുളസി 62,734 വോട്ടുകള്‍ നേടി. എൻഡിഎ സ്ഥാനാർഥി രേണു സുരേഷ് 24,925 വോട്ടുകളാണ് ഇവിടെ നേടിയത്.

മുൻ മുഖ്യമന്ത്രി കെ. കരുണാകരനും മകൻ കെ. മുരളീധരനും, കെ.എം. മാണിയും മകൻ ജോസ് കെ. മാണിയും ഇത്തരത്തില്‍ ഒരേസമയം എംഎല്‍എയായും എംപിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആർ. ബാലകൃഷ്ണപിള്ളയും മകൻ ഗണേഷ് കുമാറും ഒരേസമയം നിയമസഭാംഗങ്ങളായിരുന്നിട്ടുണ്ട്. ആദ്യ നിയമസഭയില്‍ അംഗങ്ങളായിരുന്ന ടി.വി. തോമസും ആർ. ഗൗരിയമ്മയുമാണ് കേരള ചരിത്രത്തില്‍ ഈ അപൂർവതയ്ക്ക് ആദ്യമായി തുടക്കമിട്ടത്.

MP and MLA From the Same Family; VK Sreekandan and KA Thulasi Create History in Palakkad

The post ഒരു വീട്ടില്‍ എംപിയും എംഎല്‍എയും! വികെ ശ്രീകണ്ഠനും കെഎ തുളസിയും കേരള രാഷ്ട്രീയത്തിലെ അപൂർവത ആവർത്തിച്ചു appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter