കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധം ഭരണപക്ഷത്തിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മന്ത്രിസഭയിലെ 20 അംഗങ്ങളില്‍ 13 പേരും പരാജയപ്പെട്ടത് എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു.
കാല്‍നൂറ്റാണ്ട് പത്തനാപുരം ഭരിച്ച കെ.ബി. ഗണേഷ് കുമാറിനെ ജ്യോതികുമാർ ചാമക്കാല അട്ടിമറിച്ചതും, ആറൻമുളയില്‍ വീണാ ജോർജ്ജിന് ഒരു റൗണ്ടില്‍ പോലും മുന്നിലെത്താൻ കഴിയാത്തതും ജനവിധിയുടെ ആഴം വ്യക്തമാക്കുന്നു.
ഏറ്റുമാനൂരില്‍ വി.എൻ. വാസവൻ, ഇടുക്കിയില്‍ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയില്‍ ആർ. ബിന്ദു എന്നിവർ വലിയ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍, വികസന നായകനെന്ന് വിശേഷിപ്പിക്കപ്പെട്ട പി. രാജീവിന് കളമശ്ശേരിയില്‍ കാലിടറി. തൃത്താലയില്‍ എം.ബി. രാജേഷ് വീണ്ടും വി.ടി. ബല്‍റാമിനോട് പരാജയപ്പെട്ടതും തിരൂരില്‍ മണ്ഡലം മാറിയെത്തിയ വി. അബ്ദുറഹ്മാന്റെ വീഴ്ചയും ഇടതുപക്ഷത്തിന് കനത്ത ആഘാതമായി. എൻസിപിയുടെ കോട്ടയായ എലത്തൂരില്‍ എ.കെ. ശശീന്ദ്രനും മാനന്തവാടിയില്‍ ഒ.ആർ. കേളുവും പരാജയപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് കഷ്ടിച്ച് ജയിച്ചുകയറിയപ്പോള്‍ കൊട്ടാരക്കരയില്‍ കെ.എൻ. ബാലഗോപാലും കടുത്ത പോരാട്ടത്തിനൊടുവിലാണ് കടന്നുകൂടിയത്. മുഹമ്മദ് റിയാസ്, കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനില്‍, സജി ചെറിയാൻ എന്നിവർ മാത്രമാണ് മന്ത്രിപ്പടയില്‍ നിന്ന് ആശ്വാസജയം നേടിയ മറ്റുള്ളവർ. പത്ത് വർഷത്തെ ഭരണത്തുടർച്ചയ്ക്ക് ശേഷം നേരിട്ട ഈ പരാജയം സിപിഎം കേന്ദ്രങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെക്കും.
Pinarayi Cabinet Faces Massive Blow; 13 Ministers Defeated as CM Secures Narrow Win in Assembly Polls
The post പിണറായി സർക്കാർ നേരിട്ടത് കടുത്ത പ്രഹരം, മുഖ്യമന്ത്രിക്ക് കിട്ടിയത് ‘ധർമ്മ’ സങ്കടത്തിലായ വിജയം; പരാജയത്തിന്‍റെ പടുകുഴിയില്‍ 13 മന്ത്രിമാർ appeared first on NRI Reporter | Global News Updates.

