Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സമ്പൂര്‍ണ കഥ, ഒരു മായവും ഇല്ല'; നാല് തവണ H-1B വിസ നിഷേധം, 3 ലക്ഷം ഡോളര്‍ ശമ്പളമുള്ള ഗൂഗിള്‍ ജോലി ഉപേക്ഷിച്ചു; ഒടുവില്‍ ഗ്രീൻ കാര്‍ഡ് നേടി മുൻ ടെക്കി

'സമ്പൂര്‍ണ കഥ, ഒരു മായവും ഇല്ല'; നാല് തവണ H-1B വിസ നിഷേധം, 3 ലക്ഷം ഡോളര്‍ ശമ്പളമുള്ള ഗൂഗിള്‍ ജോലി ഉപേക്ഷിച്ചു; ഒടുവില്‍ ഗ്രീൻ കാര്‍ഡ് നേടി മുൻ ടെക്കി

NRI Reporter 2 weeks ago

സാൻ ഫ്രാൻസിസ്‌കോ: നാല് തവണ H-1B വിസ അവസരം നഷ്ടപ്പെട്ടതിനെ തുടർന്ന് വർഷം ഏകദേശം മൂന്ന് ലക്ഷം ഡോളർ ശമ്പളമുള്ള ഗൂഗിള്‍ ജോലി ഉപേക്ഷിച്ച മുൻ ഗൂഗിള്‍ എൻജിനീയർ പ്രതിക് കാർക്കി, തന്റെ അമേരിക്കൻ കുടിയേറ്റ പോരാട്ടത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു.

രണ്ട് വർഷങ്ങള്‍ക്ക് ശേഷം താനും ഭാര്യയും ഗ്രീൻ കാർഡ് നേടിയതായും ഇപ്പോള്‍ സ്വന്തം കമ്പനി നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേപ്പാള്‍ സ്വദേശിയായ കാർക്കി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജീവിതയാത്ര തുറന്ന് പറഞ്ഞത്. കുടുംബം നേരിട്ട ബുദ്ധിമുട്ടുകള്‍, പിതാവിന്റെ ത്യാഗങ്ങള്‍, ഗൂഗിളില്‍ ജോലി ചെയ്യുന്നതിനിടെ ആവർത്തിച്ച്‌ H-1B വിസ ലഭിക്കാതെ വന്ന അനുഭവങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍."ഇന്ന് ഞങ്ങള്‍ക്ക് ഗ്രീൻ കാർഡ് ലഭിച്ചു. പൂർണ കഥ, ഒരു മായവും ഇല്ല. എന്റെ അച്ഛനോട് പ്രത്യേക നന്ദി," എന്നാണ് കാർക്കി എക്സില്‍ കുറിച്ചത്.

തന്റെ ബാല്യകാലത്ത് പിതാവ് ഹാർവാർഡിലും ബെർക്കിലിയിലും പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകനായിരുന്നുവെന്ന് കാർക്കി പറഞ്ഞു. എന്നാല്‍ മാതാപിതാക്കളുടെ വിവാഹമോചനത്തിന് ശേഷം അച്ഛൻ അമേരിക്കയിലെ ജീവിതം ഉപേക്ഷിച്ച്‌ നേപ്പാളിലേക്ക് മടങ്ങി, തന്നെയും സഹോദരനെയും ഒറ്റയ്ക്ക് വളർത്തിയതായും അദ്ദേഹം ഓർത്തെടുത്തു. "ഞങ്ങള്‍ മുത്തശ്ശന്മാരുടെ വീട്ടിലെ ചെറിയ മുറിയിലായിരുന്നു താമസം. ഞങ്ങള്‍ക്കായി അച്ഛൻ അമേരിക്കയില്‍ ഉണ്ടാക്കിയ ജീവിതം മുഴുവൻ ഉപേക്ഷിച്ചു," കാർക്കി പറഞ്ഞു.

വർഷങ്ങള്‍ക്കുശേഷം അമേരിക്കയിലെത്തി ഗൂഗിളില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും H-1B വിസ ലഭിക്കുന്നതില്‍ പലതവണ പരാജയപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. "രണ്ട് വർഷം മുമ്പ് നാലാം തവണയും H-1B വിസയില്‍ നിന്ന് പുറത്തായി. ആ ഇമെയില്‍ ഏറെ നേരം നോക്കി ഇരുന്ന ശേഷമാണ് മറ്റാരോടും പറഞ്ഞത്," അദ്ദേഹം കുറിച്ചു. അമേരിക്കയില്‍ ഭാര്യയോടും വളർത്തുമൃഗങ്ങളോടും കൂടെ പടുത്തുയർത്തിയ ജീവിതം നഷ്ടപ്പെടുമോ എന്ന ഭയവും അന്നുണ്ടായിരുന്നുവെന്ന് കാർക്കി പറഞ്ഞു.

"എല്ലാം പായ്ക്ക് ചെയ്ത് കാനഡയിലേക്കോ നേപ്പാളിലേക്കോ പോകേണ്ട സാഹചര്യം. ഞാൻ സ്നേഹിക്കുന്ന ആളില്‍ നിന്ന് ആയിരക്കണക്കിന് മൈല്‍ അകലെയാകേണ്ടി വരുമെന്ന ചിന്ത വേദനിപ്പിച്ചു," അദ്ദേഹം പറഞ്ഞു. തുടർന്ന് ഭാര്യയുമായി നടത്തിയ ദീർഘസംഭാഷണമാണ് ജീവിതം മാറ്റിയതെന്ന് കാർക്കി വ്യക്തമാക്കി. "നമുക്ക് ജീവിക്കാൻ ആവശ്യമായ സംരക്ഷണമുണ്ടെന്നും, ഇത് എന്റെ സ്വപ്നമാണെന്നും അവള്‍ പറഞ്ഞു," എന്നും അദ്ദേഹം കുറിച്ചു.

അതിന് പിന്നാലെ 27-ാം വയസില്‍ തന്നെ വർഷം ഏകദേശം 3 ലക്ഷം ഡോളർ ശമ്പളമുള്ള ഗൂഗിള്‍ ജോലി രാജിവെച്ചതായും തുടർന്ന് സാൻ ഫ്രാൻസിസ്‌കോയില്‍ സുഹൃത്തുക്കളുമായും മെന്റർമാരുമായും ചേർന്ന് സ്റ്റാർട്ടപ്പ് ആശയങ്ങള്‍ പരീക്ഷിച്ച അദ്ദേഹം ഒടുവില്‍ 'Anthromind' എന്ന കമ്പനി സഹസ്ഥാപിച്ചു എന്നും ഗൂഗിളില്‍ ജോലി ചെയ്തിരുന്ന സമയത്ത് AI പദ്ധതികള്‍ പരാജയപ്പെടുന്നത് കണ്ട അനുഭവങ്ങളില്‍ നിന്നാണ് ഈ ആശയം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം O-1 വിസയും ലഭിച്ചതായും കാർക്കി വെളിപ്പെടുത്തി. "ഗൂഗിളിലെ ജോലി പരിചയം, ഹാക്കത്തോണുകളില്‍ ജഡ്ജായ അനുഭവം, പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ എല്ലാ തയ്യാറെടുപ്പുകളും ഞാൻ തന്നെയായിരുന്നു ചെയ്തത്," അദ്ദേഹം പറഞ്ഞു."അവസാനം കേസ് അംഗീകരിക്കപ്പെട്ടു. തുടർന്ന് ഗ്രീൻ കാർഡും ലഭിച്ചു," എന്നും അ കൂട്ടിച്ചേർത്തു.

"ഇന്ന് ഞാനും ഭാര്യയും ഗ്രീൻ കാർഡുകള്‍ കൈയില്‍ പിടിച്ചുനില്‍ക്കുകയാണ്. രണ്ട് കുടിയേറ്റക്കാർ, ഒരു കമ്പനി, ജീവിതം മാറ്റിമറിച്ച ഒരു അടുക്കള മേശയിലെ സംഭാഷണം. അച്ഛാ, നിങ്ങളുടെ ത്യാഗങ്ങള്‍ക്കും പാഠങ്ങള്‍ക്കും നന്ദി," എന്നായിരുന്നു കാർക്കിയുടെ വാക്കുകള്‍.

A Nepal-born Ex-Google techie who quit $300,000 job after repeated H-1B rejections shares green card journey: ‘Full story, no BS’

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter