തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
ഇതിൻ്റെ ഭാഗമായി ഇന്ന് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച വരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളില്‍ മഴ ലഭിക്കുമെങ്കിലും മറ്റ് ജില്ലകളില്‍ ഉയർന്ന താപനില തുടരാനാണ് സാധ്യത.
മഴ പ്രവചനമുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ ചൂട് കടുക്കാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.മഴ ലഭിക്കുന്ന ഇടങ്ങളില്‍ ഇടിമിന്നല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Rain warning in the state: Yellow alert in three districts today; advice to continue being vigilant against heat
The post സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്; ചൂടിനെതിരെ ജാഗ്രത തുടരണമെന്ന് നിർദ്ദേശം appeared first on NRI Reporter | Global News Updates.

