ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍നടത്തപ്പെട്ട നാഷണല്‍ ലെവല്‍ 56 ചീട്ടു കളി മത്സരങ്ങളില്‍ ന്യൂയോർക്കില്‍ നിന്നുള്ള ടോം തോമസ്, ഷാജി തോമസ്, ബിജു അപ്പെൻ ടീം ഒന്നാം സ്ഥാനം നേടി 3000 ഡോളറും ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ഷിക്കാഗോയില്‍ നിന്നുള്ള സൈമണ്‍ ചക്കാലപ്പടവില്‍, പ്രദീപ്
തോമസ്, ജിബി തോമസ് ടീം (2000 ഡോളറും ട്രോഫിയും), മൂന്നാം സ്ഥാനം ഷിക്കാഗോയില്‍ നിന്ന് തന്നെയുള്ള ജോയ് നെല്ലാമറ്റം, സണ്ണി മുണ്ടപ്ലാക്കില്‍, ഫിലിപ്പ് മുണ്ടപ്ലാക്കില്‍ (1000 ഡോളറും ട്രോഫിയും), നാലാം സ്ഥാനം ഡാളസ്സില്‍ നിന്നുള്ള ഷിബു ജെയിംസ്, ജോസ് വർക്കി, ബിജു
ചക്കുപുരക്കല്‍ ടീം, ബെസ്ററ് ടീമിനുള്ള സമ്മാനം ബിനോയ് ശങ്കരത്ത്, ഗോപകുമാർ നായർ, അരുണ്‍ സുരേന്ദ്രനാഥ് ടീമും മോസ്റ്റ് വാല്യബിള്‍
പ്ലയെർ സ്ഥാനം ടോം തോമസും കരസ്ഥമാക്കി.
ഇതോടൊപ്പം നടന്ന റമ്മി മത്സരങ്ങളില്‍ റോയ് മുണ്ടക്കല്‍, ജിതിൻ
കരുപ്ലാക്കല്‍, പീറ്റർ കുളങ്ങര നാലാം സ്ഥാനം ജോർജ് വർക്കി എന്നിവർ
യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി
വിജയികളായി.
മത്സര പരിപാടികള്‍ക്ക് പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു
മുണ്ടക്കല്‍, ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക്
ചിറയില്‍ ജോയിന്റ് സെക്രട്ടറി സാറ അനില്‍, ജോയിന്റ് ട്രെഷറർ
പ്രിൻസ് ഈപ്പൻ, കോർഡിനേറ്റർമാരായ ആല്‍വിൻ ഷിക്കോർ, ജോമോൻ
തൊടുകയില്‍, കുര്യൻ നെല്ലാമറ്റം, ബെന്നി ജോർജ്, മനോജ് അച്ചേട്ട്, പ്രിൻസ് ഈപ്പൻ, ജോസ് ആലപ്പാട്ട്, വർഗീസ് തോമസ്, ഫിലിപ്പ് പുത്തൻ
പുരയില്‍ എന്നിവർ നേതൃത്വം നല്‍കി.
വരും വർഷങ്ങളിലും നാഷണല്‍ ലെവല്‍ മത്സരങ്ങള്‍ നടത്തണമെന്ന്
മത്സരിച്ച എല്ലാ ടീമുകളും ആവശ്യപ്പെട്ടു. പങ്കെടുത്ത ടീമുകളുടെ എണ്ണം
കൊണ്ടും മത്സരപരിപാടികളുടെ സംഘാടന മികവ് കൊണ്ടും ഏറ്റവും
മികച്ച ഒരു കാർഡ് ഗെയിം ആയിരുന്നു എന്ന് എല്ലാ ടീമുകളും
അഭിപ്രായപ്പെട്ടു.
ഈ നാഷണല്‍ ലെവല്‍ മത്സരങ്ങളുടെ വിജയാഘോഷങ്ങള്‍ ഇന്ന് വൈകിട്ട്
6 ന് ചിക്കാഗോ മലയാളി അസോസിയേഷന്റെ മൌണ്ട്
പ്രോസ്‌പെക്റ്റിലുള്ള ആഫീസില്‍ വെച്ച് നടക്കും. മത്സരങ്ങളില്‍ പങ്കെടുത്ത
എല്ലാ ടീമംഗങ്ങളും ഈ വിജയാഘോഷ പരിപാടികളില്‍
പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യർഥിച്ചു.
The post ഷിക്കാഗോ മലയാളി അസോസിയേഷൻ നാഷണല്‍ കാർഡ് ഗെയിം വൻ വിജയം, ഇന്ന് വിജയാഘോഷം appeared first on NRI Reporter | Global News Updates.

