Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷോണ്‍ ജെ എബ്രഹാം ഷിക്കാഗോ ഇമിഗ്രേഷൻ കോടതിയിലെ ഇമിഗ്രേഷൻ ജഡ്ജിയായി ചുമതലയേറ്റു

ഷോണ്‍ ജെ എബ്രഹാം ഷിക്കാഗോ ഇമിഗ്രേഷൻ കോടതിയിലെ ഇമിഗ്രേഷൻ ജഡ്ജിയായി ചുമതലയേറ്റു

NRI Reporter 1 week ago

പി പി ചെറിയാൻ

വാഷിംഗ്ടണ്‍ ഡി സി: വാഷിംഗ്ടണ്‍ ഡി സിയില്‍ മെയ് മൂന്നാം വാരം നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഷോണ്‍ എബ്രഹാം ഇമിഗ്രേഷൻ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

ഷിക്കാഗോ ഫെഡറല്‍ ജഡ്ജ് ആയിട്ടാണ് അദ്ദേഹം ഇനി സേവനമനുഷ്ഠിക്കുക. ഷിക്കാഗോ മാത്യുസ് അബ്രഹാമിന്റെയും (കുഞ്ഞുമോൻ) ഗ്രേസ് എബ്രഹാമിന്റെയും (ബേബി) മകനാണ് ഷോണ്‍. ട്രെയ്‌സി കുരിയൻ ഏക സഹോദരിയാണ്. തൃശൂർ നെല്ലിക്കുന്ന് പാസ്റ്റർ വി കെ അബ്രഹാമിന്റെയും, കൊടൈക്കനാല്‍ പാസ്റ്റർ കെ സി അബ്രഹാമിന്റെയും കൊച്ചുമകനുമാണ് ഷാൻ. നിമ്മി എബ്രഹാമാണ് അദ്ദേഹത്തിന്റെ ഭാര്യ. സെക്കി (Zeky), സാറ (Saraha) എന്നിവർ മക്കളാണ്.

2026 മെയ് മാസത്തില്‍ കേസുകള്‍ കേള്‍ക്കാൻ തുടങ്ങുന്നതിനായി ഷാൻ ജെ എബ്രഹാമിനെ ഇമിഗ്രേഷൻ ജഡ്ജിയായി നിയമിച്ചു. ജഡ്ജി എബ്രഹാം 2008 ല്‍ ട്രിനിറ്റി ഇന്റർനാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ സ്റ്റഡീസില്‍ ബാച്ചിലർ ഓഫ് ആർട്‌സും 2011 ല്‍ ഒക്ലഹോമ സിറ്റി യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് ലോയില്‍ നിന്ന് ജൂറിസ് ഡോക്ടറേറ്റും നേടി. 2025 നവംബർ മുതല്‍ 2026 ഏപ്രില്‍ വരെ, അദ്ദേഹം ചിക്കാഗോയിലെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രിൻസിപ്പല്‍ ലീഗല്‍ അഡ്വൈസർ ഓഫീസില്‍ അസിസ്റ്റന്റ് ചീഫ് കൗണ്‍സിലായിരുന്നു. 2012 ജനുവരി മുതല്‍ 2025 ഒക്ടോബർ വരെ, ഷിക്കാഗോയിലെ കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോർണിയായി സേവനമനുഷ്ഠിച്ചു. ജഡ്ജി എബ്രഹാം ഇല്ലിനോയിസ് സ്റ്റേറ്റ് ബാറിലെ അംഗമാണ്.

ഷോന്റെ സ്ഥാനാരോഹണം ഒക്ലഹോമയിലെയും ചിക്കാഗോയിലെയും മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. ചടങ്ങില്‍ നിരവധി പ്രമുഖരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Sohan J Abraham Takes Charge as Immigration Judge in Chicago

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter