Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്പെയിനിലേക്ക് കടല്‍ മാര്‍ഗം മൊറോക്കൻ കുടിയേറ്റക്കാരുടെ വൻ അധിനിവേശം: പൊലീസ് നോക്കി നില്‍ക്കെ 3,000 പേര്‍ സെബൂട്ടയില്‍ ഇരച്ചുകയറി; അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥയ്ക്ക് ശുപാര്‍ശ

സ്പെയിനിലേക്ക് കടല്‍ മാര്‍ഗം മൊറോക്കൻ കുടിയേറ്റക്കാരുടെ വൻ അധിനിവേശം: പൊലീസ് നോക്കി നില്‍ക്കെ 3,000 പേര്‍ സെബൂട്ടയില്‍ ഇരച്ചുകയറി; അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥയ്ക്ക് ശുപാര്‍ശ

NRI Reporter 1 week ago

മാഡ്രിഡ്: സ്പെയിനിൻ്റെ ഉത്തരാഫ്രിക്കൻ അതിർത്തി പ്രദേശമായ സെബൂട്ടയിലേക്ക് പൊലീസിനെ വെട്ടിച്ച്‌ ആയിരക്കണക്കിന് കുടിയേറ്റക്കാർ അതിക്രമിച്ചു കടന്നു.

വ്യാഴാഴ്ച മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടായിരത്തിനും മൂവായിരത്തിനും ഇടയില്‍ ആളുകള്‍ അതിർത്തി കടന്നതായാണ് സ്പാനിഷ് ഔദ്യോഗിക മാധ്യമമായ ടിവിഇ റിപ്പോർട്ട് ചെയ്യുന്നത്. 2021-ലെ വൻ കുടിയേറ്റ പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു കൂട്ടക്കയറ്റം ഉണ്ടാകുന്നത്.

തടയണ വഴി കടല്‍ മാർഗം നീന്തിയും, അതിർത്തിയിലെ സുരക്ഷാ വേലികള്‍ തകർത്തുമൊക്കെയുമാണ് കുടിയേറ്റക്കാർ സ്പാനിഷ് മണ്ണിലേക്ക് ഇരച്ചുകയറിയത്. കുടിയേറ്റക്കാരുടെ പെട്ടെന്നുള്ള കടന്നുകയറ്റം തടയാനാകാതെ അതിർത്തിയിലെ സ്പാനിഷ് പൊലീസ് പൂർണ്ണമായും പതറിപ്പോയി. ഇൻഫ്ലേറ്റബിള്‍ ട്യൂബുകളും താല്‍ക്കാലിക ഫ്ലോട്ടുകളും ഉപയോഗിച്ച്‌ ആളുകള്‍ കൂട്ടത്തോടെ നീന്തിവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആഫ്രിക്കൻ ഭൂഖണ്ഡവുമായി അതിർത്തി പങ്കിടുന്ന യൂറോപ്യൻ യൂണിയൻ്റെ ഏക കരപ്രദേശങ്ങളാണ് സ്പെയിനിൻ്റെ അധീനതയിലുള്ള സെബൂട്ടയും മെലീലയും. അതുകൊണ്ടുതന്നെ യൂറോപ്പിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന താവളമാണിത്.

നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും അതിർത്തി താല്‍ക്കാലികമായി അടയ്ക്കണമെന്നും സെബൂട്ട പ്രാദേശിക ഭരണകൂട തലവൻ ഹൊവാൻ ഹീസസ് വിവാസ് സ്പെയിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെ ഇറക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍ സൈന്യത്തെ വിന്യസിക്കാൻ പദ്ധതിയില്ലെന്നാണ് സ്പെയിൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.

Massive invasion of Moroccan migrants by sea to Spain: 3,000 people storm Cebuta while police watch; State of emergency recommended at border

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter