Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാര്‍ക്കില്‍ റൈഡ്‌ പൊട്ടി വീണു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാര്‍ക്കില്‍ റൈഡ്‌ പൊട്ടി വീണു; നിരവധി പേര്‍ക്ക് പരിക്ക്

NRI Reporter 1 week ago

തിരുവനന്തപുരം വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യുസ്മെന്റ് പാർക്കില്‍ റൈഡ്‌ പൊട്ടി വീണ് നിരവധി പേർക്ക് പരിക്ക്. അപകടത്തില്‍ പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി.

റൈഡില്‍ 30ലധികം ആളുകള്‍ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് എത്തിച്ചു.

അപകടത്തില്‍ അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റവരാണിവർ. നാഗർകോവില്‍ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയല്‍ (14), റോസ് ((16) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാല്‍ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. അപകടത്തില്‍ ഇതിനടിയില്‍ പെട്ടും ചിലർക്ക് പരുക്കേറ്റു.

Ride collapses at Happyland Amusement Park in Thiruvananthapuram; several injured

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter