Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാദ പരാമര്‍ശവുമായി   മന്ത്രി സി.പി.ജോണ്‍; കാശ് വേണ്ടാത്ത കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുന്നു, മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളില്‍ ചേര്‍ക്കും

വിവാദ പരാമര്‍ശവുമായി മന്ത്രി സി.പി.ജോണ്‍; കാശ് വേണ്ടാത്ത കെഎസ്‌ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുന്നു, മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളില്‍ ചേര്‍ക്കും

NRI Reporter 6 days ago

കാശ് വേണ്ടാത്ത കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ തള്ളി കയറുകയാണെന്നും എന്നാല്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്കൂളുകളില്‍ ചേർക്കുമെന്ന വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സി.പി.ജോണ്‍.

കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ പോകാതെ സർക്കാർ ആശുപത്രി വരാന്തയില്‍ കിടക്കുമെന്നും കേരളത്തിലെ ജനതയുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ സർക്കാർ സ്‌കൂളുകളില്‍ പോലും കുട്ടികളെ വിടില്ല. അസുഖം വന്നാലോ ഇതേ സ്ത്രീ തന്റെ ഭർത്താവിനെയും അച്ഛനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതി പരാമർശിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. പ്രിയദർശിനി പദ്ധതി സർക്കാർ ഔദാര്യം എന്ന നിലയ്ക്കാണ് മന്ത്രിയുടെ പരാമർശം വന്നിരിക്കുന്നത്.

അതേസമയം, ലജ്ജകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ചിന്ത ജെറോം പ്രതികരിച്ചു. ഒരു ഘട്ടത്തിലും പരാമർശങ്ങള്‍ അംഗീകരിക്കാൻ കഴിയുന്നതല്ല. സർക്കാർ നടപ്പാക്കിയ പദ്ധതിയാണിതെന്നും അത് ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും ചിന്ത ജെറോം പറഞ്ഞു. മന്ത്രി ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ലെന്ന് പികെ ശ്രീമതി പ്രതികരിച്ചു. സൗജന്യ യാത്രയെ താനടക്കം സ്വാഗതം ചെയ്തിരുന്നുവെന്നും മന്ത്രി പ്രതികരണം തിരുത്തണമെന്നും പികെ ശ്രീമതി കൂട്ടിച്ചേർത്തു.

Minister C.P. John makes a controversial remark: women jostle to board KSRTC buses where the fare is waived, yet they pay fees to enroll their children in private schools.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter