Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാദ ഫേസ്ബുക്ക് കുറിപ്പിന്‍റെ പേരിലെ സസ്പെൻഷൻ പിൻവലിച്ചു, മുഖ്യമന്ത്രിയുടെ ഇടപെടല്‍ ശരവേഗത്തില്‍ നടപ്പായതോടെ വിരമിക്കല്‍ ദിനത്തില്‍ പ്രിൻസിപ്പലിന് ആശ്വാസം

വിവാദ ഫേസ്ബുക്ക് കുറിപ്പിന്‍റെ പേരിലെ സസ്പെൻഷൻ പിൻവലിച്ചു, മുഖ്യമന്ത്രിയുടെ ഇടപെടല്‍ ശരവേഗത്തില്‍ നടപ്പായതോടെ വിരമിക്കല്‍ ദിനത്തില്‍ പ്രിൻസിപ്പലിന് ആശ്വാസം

NRI Reporter 1 week ago

മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ സസ്പെൻഷനിലായ സ്കൂള്‍ പ്രിൻസിപ്പലിന് വിരമിക്കല്‍ ദിനത്തില്‍ ആശ്വാസം.

സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കാൻ മുഖ്യമന്ത്രി നല്‍കിയ നിർദ്ദേശം ഒറ്റദിവസം കൊണ്ട് നടപ്പിലായതോടെയാണ് ആറ്റിങ്ങല്‍ മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ എസ്. ജവാദിന് ആശ്വാസകരമായ വിരമിക്കലിന് വഴിയൊരുങ്ങിയത്.

കഴിഞ്ഞ ദിവസമാണ് പുറമേ നിന്നുള്ള ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ജവാദിനെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ യാതൊരുവിധ പരാതിയും നല്‍കിയിരുന്നില്ല. വിരമിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു അധ്യാപകനെതിരെ ഇത്തരം കടുത്ത വകുപ്പുതല നടപടി ഉണ്ടായത് ഒഴിവാക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് ഇന്ന് പുതിയ ഉത്തരവിറക്കുകയായിരുന്നു. മാനുഷിക പരിഗണന മുൻനിർത്തിയാണ് നടപടി പിൻവലിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിരമിക്കല്‍ ദിവസം തന്നെ സസ്പെൻഷൻ മാറിയത് അധ്യാപകനും കുടുംബത്തിനും വലിയ ആശ്വാസമായി.

Suspension of School Principal Revoked on Retirement Day Following CM VD Satheesan’s Intervention

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter