Dailyhunt
വോട്ടറന്മാരേ ശ്രദ്ധിക്കുക! പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ കുടയും വെള്ളവും കരുതാം; 8 ജില്ലകളില്‍ കനത്ത ചൂടിന് സാധ്യത

വോട്ടറന്മാരേ ശ്രദ്ധിക്കുക! പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ കുടയും വെള്ളവും കരുതാം; 8 ജില്ലകളില്‍ കനത്ത ചൂടിന് സാധ്യത

NRI Reporter 1 week ago

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുന്നു. താപനില സാധാരണയേക്കാള്‍ ഉയരാൻ സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

പാലക്കാട് ജില്ലയില്‍ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ 36°C വരെയും ചൂട് അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്.

ഉയർന്ന താപനിലയോടൊപ്പം വായുവില്‍ ഈർപ്പത്തിൻ്റെ അളവ് കൂടുന്നത് കാരണം മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ പകല്‍ സമയം നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ചൂട് വർധിക്കുന്നതിനിടെ സംസ്ഥാനത്ത് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Severe heat likely in 8 districts

The post വോട്ടറന്മാരേ ശ്രദ്ധിക്കുക! പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ കുടയും വെള്ളവും കരുതാം; 8 ജില്ലകളില്‍ കനത്ത ചൂടിന് സാധ്യത appeared first on NRI Reporter | Global News Updates.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: NRI Reporter