Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചൊവ്വയില്‍ കണ്ടെത്തിയ ഗര്‍ത്തത്തില്‍ ജലത്തിന്‍റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്

ചൊവ്വയില്‍ കണ്ടെത്തിയ ഗര്‍ത്തത്തില്‍ ജലത്തിന്‍റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയാണ് മഞ്ഞ് നിറഞ്ഞ കുഴിയുളള ചൊവയ്യുടെ വീഡിയോ പുറത്തുവിട്ടത്. ഇത് ചൊവ്വയില്‍ ജലത്തിന്‍റെയും ജീവന്‍റെയും സാന്നിധ്യം ഉണ്ടായേക്കാമെന്ന നിഗമനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ മാര്‍സ് എക്സ് പ്രസ് ആണ് 82 കിലോമീറ്റര്‍ വ്യാസമുളള കൊറൊലെവ് കുഴിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുഴിക്ക് 1.8കി.മി ആഴമുളളതായും കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ കണ്ടെത്തിയ ഈ ഗര്‍ത്തം കൊല്ലം മുഴുവന്‍ മഞ്ഞ് നിറഞ്ഞതാണെന്നും പറയപ്പെടുന്നു. സ്വാഭാവികമായി വെളളം ശേഖരിക്കാനുളള ശേഷി ഈ ഗര്‍ത്തത്തിനുണ്ടെന്നാണ് നിഗമനം.  മാര്‍സ് എക്സ് പ്രസിലെ ഹൈ റെസലൂഷന്‍ സ്റ്റീരിയോ ക്യാമറ ഉപയോഗിച്ചാണ് ഇവിടുത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുളളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Oneindia Exclusive Malayalam