Monday, 23 Sep, 12.25 pm Online Peeps

ലേറ്റസ്റ്റ് ന്യൂസ്
"ഇത് മലയാള സിനിമ തന്നെയോ?" : പൃഥ്വിരാജ് അടക്കം ഏവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു ! മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ പ്രിയദര്‍ശന്‍ മാജിക്‌ ! The Game Changer Film Of Mollywood ! #മരക്കാര്‍

മരക്കാര്‍ : അറബിക്കടലിന്റെ സിംഹം, എംപുരാന്‍, ബറോസ് എന്നീ സിനിമകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളും ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി എന്നീ സിനിമകളുടെ വിജയാഘോഷവും ഒരുമിച്ച്‌ നടന്ന വേദിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ഇതിഹാസനായകന്‍ കുഞ്ഞാലി മരക്കാര്‍ ആയി മലയാളത്തിന്റെ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ : അറബിക്കടലിന്റെ സിംഹത്തിന്റെ ഒരു sneak peak cut സദസ്സിന് മുന്‍പാകെ അവതരിപ്പിച്ചു.അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ ഏവരും സ്തംഭിച്ച്‌ പോയ നിമിഷങ്ങള്‍ ആയിരുന്നു അത്. മലയാള സിനിമയില്‍ ഇന്നേവരെ കാണാത്ത ലോകോത്തര മേക്കിങ്, വിഷ്വല്‍സ്, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ത്രസിപ്പിക്കുന്ന സാന്നിധ്യം എല്ലാംകൊണ്ടും 1.30 മിനിറ്റ് നേരം കാണിച്ച മരക്കാര്‍ ഭാഗങ്ങള്‍ ഏവരെയും കോരിത്തരിപ്പിച്ചു കളഞ്ഞു. ഇത് കണ്ട് വേറെ വേദിയില്‍ ഉണ്ടായിരുന്ന പൃഥ്വിരാജ് പറഞ്ഞത് "ഇത് മലയാള സിനിമയുടെ രംഗങ്ങള്‍ തന്നെയാണോ താന്‍ കണ്ടത്? " എന്നാണ്.ആരാധകരിലും പ്രേക്ഷകരിലും മരക്കാര്‍ എന്ന സിനിമക്ക് വേണ്ടി ഇപ്പോള്‍ പ്രതീക്ഷകള്‍ ഏറിയിരിക്കുകയാണ്.ഏവരും ആകാംഷയോടെയാണ് ഈ ചരിത്ര ഇതിഹാസ പുരുഷന്റെ ചലച്ചിത്രം കാത്തിരിക്കുന്നത്.മലയാള സിനിമാ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത ഏറ്റവും വലിയ സെറ്റ് വര്‍ക്കില്‍ ഒരുക്കിയ ഈ ചരിത്ര സിനിമയ്ക്ക് 100 കോടിയിലധികം രൂപയാണ് ബഡ്ജറ്റ്.100 കോടി ബഡ്ജറ്റ് ഉള്ള ആദ്യ മലയാള സിനിമ കൂടിയാണ് മരക്കാര്‍.

കുഞ്ഞാലി മരക്കാറിന്റെ ജീവിത സപര്യക്ക് മലയാളസിനിമയുടെ സമര്‍പ്പണമാണ് മരക്കാര്‍ - അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചലച്ചിത്രം. മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ ഒരുപിടി മനോഹര ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ 45-ആമത്തെ സിനിമ കൂടിയാണ് കുഞ്ഞാലി മരക്കാര്‍. 2019 ആദ്യ മാസങ്ങളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. ഉടനെ സിനിമയുടെ ഔദ്യോഗിക റിലീസ് പ്രഖ്യാപിക്കും. ആശിര്‍വാദ് സിനിമാസ് കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 2019 ആദ്യ മാസങ്ങളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്. 2019 - 2020 ല്‍ മരക്കാര്‍ റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Online Peeps
Top