Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
22കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാനഡയില്‍ കുത്തേറ്റ് മരിച്ചു

22കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കാനഡയില്‍ കുത്തേറ്റ് മരിച്ചു

Pathram Online 0 months ago

യാഗ്ര: കാനഡയിലെ നയാഗ്ര മേഖലയില്‍ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കല്‍പ്പേഷ്ഭായ് മേഘാനി (22) ആണ് കൊല്ലപ്പെട്ടത്.

റിപ്പോർട്ടുകള്‍ പ്രകാരം മെയ് 15-നാണ് നയാഗ്രയില്‍ ഈ ദാരുണമായ സംഭവം നടന്നത്. കനേഡിയൻ പോലീസ് നിലവില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ നാല് വർഷമായി കാനഡയില്‍ താമസിക്കുന്ന വിധി, അവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു.

ഈ പുതിയ സംഭവം കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയർത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷങ്ങളില്‍ ആക്രമണങ്ങള്‍, വെടിവെപ്പുകള്‍, അപകടങ്ങള്‍, മറ്റ് ദുരൂഹ സാഹചര്യങ്ങള്‍ എന്നിവയിലായി നിരവധി ഇന്ത്യൻ വംശജരായ വിദ്യാർത്ഥികള്‍ മരിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online