Dailyhunt
48 പ്രീമിയം വില്ലകളും ഏകദേശം 30 അപ്പാര്‍ട്ട്മെന്റുകളുമായി മുതിര്‍ന്ന പൗരൻമാര്‍ക്കായി കോട്ടയത്ത് വേദാന്ത " ഈഡൻ ഗാര്‍ഡൻസ്" ഒരുങ്ങുന്നു

48 പ്രീമിയം വില്ലകളും ഏകദേശം 30 അപ്പാര്‍ട്ട്മെന്റുകളുമായി മുതിര്‍ന്ന പൗരൻമാര്‍ക്കായി കോട്ടയത്ത് വേദാന്ത " ഈഡൻ ഗാര്‍ഡൻസ്" ഒരുങ്ങുന്നു

Pathram Online 2 weeks ago

കോട്ടയം: വേദാന്ത സീനിയർ ലിവിംഗ് കോട്ടയം ഏറ്റുമാനൂരില്‍ "ഈഡൻ ഗാർഡൻസ്" എന്ന പേരില്‍ പുതിയ സീനിയർ ലിവിംഗ് കമ്മ്യൂണിറ്റി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

നാല് ഏക്കർ വിസ്തൃതിയില്‍ നിർമ്മാണം പൂർത്തിയാക്കുന്ന പ്രൊജക്റ്റില്‍ 48 പ്രീമിയം വില്ലകളും ഏകദേശം 30 അപ്പാർട്ട്മെന്റുകളുമാണ് ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് കമ്മ്യൂണിറ്റി അധിഷ്ഠിത സീനിയർ ലിവിംഗ് പദ്ധതികള്‍ വികസിപ്പിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തിനിടെ 200 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കോട്ടയം നഗരത്തിന് സമീപമുള്ള ഏറ്റുമാനൂരിലെ ഈ കമ്മ്യൂണിറ്റി ആശുപത്രികള്‍, മാർക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷൻ എന്നിവയുടെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ആരാധനാലയങ്ങളുടെ സാമീപ്യവും ലഭ്യമാണെന്ന് വേദാന്ത അറിയിച്ചു. വെജിറ്റേറിയൻ- നോണ്‍ വെജിറ്റേറിയൻ ഭക്ഷണം, നഴ്സിംഗ് പിന്തുണ, പാരാ മെഡിക്കല്‍ സേവനങ്ങള്‍, ഹൗസ്‌കീപ്പിംഗ് സേവനങ്ങള്‍ എന്നിവയോടൊപ്പം യോഗ പാർക്ക്, ജിം, വോക്കിംഗ് ട്രാക്ക്, ലൈബ്രറി, തിയേറ്റർ, സോഷ്യല്‍ സ്പേസുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വെല്‍നെസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളം സീനിയർ ലിവിംഗിന് ഏറെ സാധ്യതയുള്ള വിപണിയാണെന്നും സ്വാതന്ത്ര്യവും ഗുണമേന്മയുള്ള ജീവിത സാഹചര്യവും നല്‍കുന്ന കമ്മ്യൂണിറ്റികള്‍ക്കാണ് മുതിർന്നവർ കൂടുതലായി മുൻഗണന നല്‍കുന്നതെന്നും വേദാന്ത സീനിയർ ലിവിംഗ് ഡയറക്ടർ ശ്രേയ ആനന്ദ് പറഞ്ഞു. കേരളത്തില്‍ വിശ്വസനീയമായ സീനിയർ ലിവിംഗ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയുടെ ഭാഗമായാണ് 200 കോടിയുടെ നിക്ഷേപമെന്നും അവർ കൂട്ടിച്ചേർത്തു.

Related Post

സെക്രട്ടേറിയറ്റില്‍ സമയനിഷ്ഠയോടെ വിജയ്; ഉച്ചഭക്ഷണം വീട്ടില്‍നിന്ന് കൊണ്ടുവരും;ജീവനക്കാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ഹൃദ്യമായ പെരുമാറ്റം- പുതിയ മുഖ്യമന്ത്രിയെക്കുറിച്ച്‌ വാതോരാതെ ജീവനക്കാർ
May 16, 2026

'അത്യാവശ്യമായി ശുചിമുറിയില്‍ പോകണ്ട അവസ്ഥ വന്നു, സഹിച്ചു നില്ക്കാൻ പറ്റുന്നില്ലായിരുന്നു; അതിന്റെ പരിഭ്രമത്തില്‍ അങ്ങനെ സംഭവിച്ചുപോയതാണ്; 28,000 രൂപ പിഴ അടച്ചിട്ടുണ്ട്'; കെഎസ്‌ആർടിസി ബസിന്റെ സൈഡ് ഗ്ലാസ് തകർത്ത യുവതിയുടെ പോസ്റ്റ്
May 16, 2026

ഒരിക്കല്‍ പ്രായ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാക്കാനാണ്, ഭരണംപോയിട്ടും പ്രതിപക്ഷ നേതാവാക്കുന്നത് ശരിയല്ല, നടപടി റദ്ദാക്കണം!! പാർട്ടിയെ രക്ഷിക്കാതെ ഭാര്യയെ രക്ഷിക്കാനാണ് പാർട്ടി സെക്രട്ടറി ശ്രമിച്ചത്- സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ പിണറായിക്ക് രൂക്ഷ വിമർശനം
May 16, 2026

'അത് മണ്ടത്തരമായി പോയി'; മഹിളാ മോർച്ച സൗജന്യ യാത്ര സമരം നടത്തിയതില്‍ ബിജെപി കോർ കമ്മിറ്റിയില്‍ കടുത്ത വിമർശനം; 'ശോഭാ സുരേന്ദ്രന്റെ പ്രവർത്തനം പോരായിരുന്നു; പിസി ജോർജ് സഭയ്ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചത് ശരിയായില്ല'
May 16, 2026

Tags:kottayamvedanta-eden-gardens

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online