Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
₹50ന്റെ മുടിവെട്ടാണ് പ്രിയം; പറയുന്നത്  1,413.78 കോടി രൂപയുടെ സ്വത്തിനുടമയായ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍; 'ഓ, പിന്നെ; കൈയ്യിലുള്ളത് റോളക്സ് വാച്ച്‌, ലൂയി വിറ്റണ്‍ സ്കാര്‍ഫ്; പറച്ചിലില്‍ ലളിത ജീവിതം; കാപട്യത്തിന്റെ പരകോടി': വിമര്‍ശിച്ച്‌ ബിജെപി

₹50ന്റെ മുടിവെട്ടാണ് പ്രിയം; പറയുന്നത് 1,413.78 കോടി രൂപയുടെ സ്വത്തിനുടമയായ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍; 'ഓ, പിന്നെ; കൈയ്യിലുള്ളത് റോളക്സ് വാച്ച്‌, ലൂയി വിറ്റണ്‍ സ്കാര്‍ഫ്; പറച്ചിലില്‍ ലളിത ജീവിതം; കാപട്യത്തിന്റെ പരകോടി': വിമര്‍ശിച്ച്‌ ബിജെപി

Pathram Online 2 weeks ago

ന്യൂഡല്‍ഹി: ഇപ്പോഴും 50 രൂപയ്ക്കാണ് മുടിവെട്ടുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ.

ശിവകുമാർ. വിലകൂടിയ വസ്തുക്കള്‍ തന്റെ കൈവശമുണ്ടെങ്കില്‍ അവയെല്ലാം സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കുന്നതാണെന്നും ലാളിത്യത്തില്‍ അധിഷ്ഠിതമായ ജീവിതശൈലിയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

ഡല്‍ഹിയില്‍ ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി പങ്കുവച്ചതോടെയാണ് 50 രൂപയുടെ മുടിവെട്ടിനെക്കുറിച്ചുള്ള പരാമർശമുണ്ടായത്. ഡല്‍ഹിയിലെ ഒരു കോളനിയിലെ തന്റെ പ്രിയപ്പെട്ട ബാർബറുടെ അടുത്തുപോയി മുടിവെട്ടാനായിരുന്നു ശിവകുമാറിന്റെ ആഗ്രഹം. സുരക്ഷാ ജീവനക്കാർ ഇത് തടഞ്ഞതോടെ ബാർബറെ വീട്ടിലേക്ക് വിളിച്ചുവരുത്താമെന്ന് നിർദേശിച്ചു. എന്നാല്‍ അതിനും തയ്യാറാകാതെ ശിവകുമാർ നേരിട്ട് ബാർബറുടെ അടുത്തേക്ക് പോകുകയായിരുന്നു.

ലൂയി വിറ്റണ്‍ സ്കാർഫ് പോലുള്ള വിലകൂടിയ ബ്രാൻഡഡ് വസ്തുക്കള്‍ സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കുന്നതാണെന്നും ശിവകുമാർ അഭിമുഖത്തില്‍ പറഞ്ഞു. ലളിതമായി ജീവിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ ജീവിതശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online