കണ്ണൂർ: എല്‍ഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
അതില്‍ 2021-ലെ പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. സർക്കാരിന്റെ പത്താം വർഷത്തില്‍ എല്‍ഡിഎഫ് മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു. 2021-ല്‍ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂർത്തിയാക്കി. 2021-ലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ സർക്കാരിന്റെ പ്രധാന നേട്ടമായി ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നല്‍കിയ കാര്യം മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. ഡിജിറ്റല്‍ സർവേ നടപടികളില്‍ റവന്യൂ ഉദ്യോഗസ്ഥർ വ്യാപൃതരായതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നതെന്നും അല്ലെങ്കില്‍ ആ ലക്ഷ്യം മറികടക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാൻ സാധിച്ചു. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, തുരങ്കപാത എന്നിവയിലെ പുരോഗതിയും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ വിവരിച്ചു.
Related Post
തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും, കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി
April 6, 2026
എല്‍ഡിഎഫിനെയും യുഡിഎഫിനെയും നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും, ഇവര്‍ അധികാരത്തിലെത്തിയാല്‍ ഹിന്ദു-ക്രിസ്ത്യൻ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ കുടുക്കും, മാർക്‌സിസ്റ്റ് പാർട്ടിയും കോണ്‍ഗ്രസും രണ്ടല്ല, ഒന്നാണെന്ന് ബിജെപി നേതാവ്
April 6, 2026
ഇറാൻ സൈന്യം തൊട്ടടുത്ത്!! രഹസ്യങ്ങള്‍ ശത്രുവിലേക്കെത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യണ്‍ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങള്‍… നീക്കം ഇറാനിയൻ സേന തകർത്ത വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ, അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റില്‍ ബേർഡ്‌സ്?- വീഡിയോ
April 6, 2026
'സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; സെറ്റിലുള്ളവർക്ക് സംഭവം അറിയാം; അതിക്രമത്തിന് പിന്നാലെ നടിയെ ഫോണില്‍ വിളിക്കാൻ സംവിധായകന്റെ നിരന്തര ശ്രമം'- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ
April 6, 2026
45 ദിവസ വെടിനിർത്തല്‍ കരാർ; യുഎസും ഇറാനും തിരക്കുപിടിച്ച ചർച്ചകളിലെന്ന് റിപ്പോർട്ട്
Tags:pinarai vijaran

