പാലക്കാട്∙ ബിജെപി നേതാവും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലെ ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്.
ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെയാണ് ഭീഷണിപ്പെടുത്തിയത്.
നിശ്ശബ്ദ പ്രചാരണദിനമായ 8നു കണ്ണാടി തരുവക്കുറിശിയില്‍ എൻഡിഎ സ്ഥാനാർഥിക്കായി വോട്ടർക്ക് 5,000 രൂപ നല്‍കിയെന്നു കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് സ്ഥലത്തെത്തി വോട്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥൻ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. ശോഭയുടെ മൊഴിയും രേഖപ്പെടുത്തി. വിവാദം ബിജെപിക്ക് തിരിച്ചടിയായി. ഈ വിവാദത്തില്‍ ബിന്ദുവിനു പങ്കുണ്ടെന്നാണ് ശോഭ ആരോപിക്കുന്നത്.
നിങ്ങള്‍ ബിജെപി പ്രവർത്തക അല്ലേ എന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്ന് ആരോപിക്കുന്ന ശോഭ, അടിച്ച് പണിക്കുറ്റം തീര്‍ക്കുമെന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറയുന്നത്. വോട്ടർക്ക് പണം നല്‍കിയ സ്ത്രീ വന്നത് ആലപ്പുഴ റജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്നും ശോഭ പറയുന്നുണ്ട്.
Related Post
'തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോളിംഗിനെ സംബന്ധ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല; വിവരങ്ങള്‍ അടിയന്തരമായി പരസ്യപ്പെടുത്തണം'; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ച് വി.ഡി സതീശൻ
April 13, 2026
'രാഷ്ട്രീയക്കാരനാകാതെ സഭയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കൂ; കോമണ്‍ സെൻസ് ഉപയോഗിക്ക്; വെനിസ്വേലയോടും ഇറാനോടും പോപ്പിന് മൃദു സമീപനമാണല്ലോ? തീവ്ര ഇടത് ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണ് പോപ്പിന്റേത് ': മാർപാപ്പയ്ക്കെതിരെ ട്രംപ്
April 13, 2026
മകള്‍ക്ക് ഭർത്താവില്‍ നിന്നും സ്ഥിരം മർദ്ദനം; നിരന്തരം താക്കീത് നല്കിയിട്ടും മാറ്റമുണ്ടായില്ല; മരുമകനെ വെട്ടി വീഴ്ത്തി പിതാവ്
April 13, 2026
വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയ്ക്ക് രക്ഷിക്കാനെത്തിയ ആളില്‍ നിന്നും ലൈംഗീകാതിക്രമം: 'വേദനയാല്‍ ഞാൻ നിലവിളിക്കുകയായിരുന്നു; നടന്നത് പുറത്തുപറയരുതെന്ന് ഭീഷണി; പിന്നീട് 25 ലക്ഷം രൂപവരെ വാഗ്ദനം ചെയ്തു'
April 13, 2026
ശോഭാ സുരേന്ദ്രനെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കി. കോള്‍ റെക്കോർഡ് അടക്കമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു പറഞ്ഞു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയതെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍നിന്ന് മത്സരിച്ചിരുന്നു. അന്നു മുതല്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. പാർട്ടിയെ രണ്ട് ജില്ലകളായി തിരിച്ചതിന് പിന്നാലെ രൂപപ്പെട്ട ചേരിതിരിവുകളാണ് പുതിയ വിവാദങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ് സൂചന.
Tags:alappuzhabjp leaderShobha Suredrenthreatens

