കൊല്ലം: ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തി 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.
പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ.
ഇതിനിടെ അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയില്‍ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ ചൈല്‍ഡ് ലൈൻ അന്വേഷണം ആരംഭിച്ചു. പുനലൂർ പോലീസ് ആശുപത്രിയിലെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു.
അതേസമയം ഇതിനുമുമ്പും പലതവണ ഇയാള്‍ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു. മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയല്‍ വീട്ടില്‍ ആയിരുന്നു താമസിക്കുന്നത്. കുട്ടിയെ കത്തി കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു.
Related Post
'ഒരു സീറ്റ് പോയാല്‍ അങ്ങ് പോട്ടേന്നുവെക്കും, ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട'… 'എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാല്‍… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും'- കോണ്‍ഗ്രസ് സൈബർ
May 7, 2026
ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി
May 7, 2026
ഒടുവില്‍ പ്രതികരണവുമായി പിണറായി വിജയൻ: 'തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകള്‍ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകള്‍ നേടിയത് ഗൗരവതരം'
May 7, 2026
'ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങള്‍ ചോദിക്കരുത്, നിങ്ങള്‍ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ കയ്യില്‍ വെച്ചാല്‍ മതി, പിന്നെയും പിന്നെയും ചോദ്യങ്ങള്‍ ചോദിക്കുന്നു', നിങ്ങള്‍ക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ'- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ
May 7, 2026
എഐഎഡിഎംകെ സഖ്യത്തിനില്ല, വിജയ് സർക്കാർ രൂപവത്കരിക്കുകയാണെങ്കില്‍ ശല്യപ്പെടുത്താനില്ല, അദ്ദേഹം സർക്കാർ രൂപവത്കരിക്കട്ടെ- സ്റ്റാലിൻ…തമിഴ്നാട് പൊളിറ്റിക്കല്‍ പൊളിറ്റിക്കല്‍ ത്രില്ലർ നാലാംദിവസത്തിലേക്ക്
Tags:arrestattackedchild

