ആലപ്പുഴ: അമ്പലപ്പുഴയില്‍ സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കള്‍ വോട്ടർമാരെ തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സി.പി.എം.
മുൻ നേതാവും അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ.
തന്നെ തോല്‍പ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.
സി.പി.എം. ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കല്‍ കമ്മിറ്റിയംഗം, എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നല്‍കിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്.
Related Post
സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും… ഞാൻ മാത്രമല്ല രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട്- പെസെഷ്‌കിയാൻ
April 7, 2026
'ബൈ ബൈ പിണറായി' നിങ്ങളുടെ സമയം കഴിഞ്ഞു, അല്‍പ്പം വിശ്രമിക്കൂ, യുഡിഎഫ് ജയിച്ചാല്‍ കേരളത്തില്‍ മെസിയോ റൊണാള്‍ഡോയോ വരും, യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും, തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ?? വിജയന്റെ പ്രായത്തെ ബഹുമാനിക്കുന്നു, അത് കൊണ്ട് ഒന്നും പറയുന്നില്ലെന്ന് രേവന്ത് റെഡ്ഡി
April 7, 2026
പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്പേ പാളി!! ഖത്തറിൻ്റെ രണ്ട് എല്‍എൻജി ടാങ്കറുകള്‍ ഹോർമൂസില്‍ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയില്‍
April 7, 2026
'ഇടതു ഭരണത്തോടുള്ള നീരസത്താല്‍ ആരും സർക്കാർ വിരുദ്ധ വോട്ടുകള്‍ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കില്‍ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്' - ശശി തരൂർ
April 7, 2026
ഇതേ ആവശ്യമുയർത്തി സുധാകരൻ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാല്‍, ഇവരില്‍നിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് സുധാകരൻ ഹൈക്കോടതിയില്‍ ഉന്നയിക്കുന്ന ആവശ്യമെങ്കിലും അതുവഴി സംസ്ഥാനത്തുടനീളം സി.പി.എം.-എസ്.ഡി.പി.ഐ. ബന്ധമെന്ന ആരോപണത്തിന് ശക്തിപകരുകയാണ് ലക്ഷ്യംവെക്കുന്നതെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്.
"തന്നെ സിപിഐക്കാർ ഇല്ലായ്മചെയ്യുമെന്ന് 100 ശതമാനം ഉറപ്പാണ്", തന്റെ നഴ്സറി തകര്‍ക്കാന്‍ സിപിഐ നേതാക്കള്‍ നിരന്തരം ശ്രമിച്ചു, പീഡനങ്ങള്‍ സഹിക്കവയ്യാതെ കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്താലോ എന്നുപോലും ആലോചിച്ചിരുന്നു, ജീവനൊടുക്കിയ കർഷകന്റെ വീഡിയോ പുറത്ത്
Tags:Central ForcesG. SUDHAKARANhigh court

