Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമ്പിനും വില്ലിനുമടുക്കാതെ ട്രംപ്; ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ല; 'യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാൻ എനിക്ക് അധികാരമുണ്ട്'; യുദ്ധ ഭീഷണിയില്‍ പശ്ചിമേഷ്യ

അമ്പിനും വില്ലിനുമടുക്കാതെ ട്രംപ്; ഇറാന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ല; 'യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാൻ എനിക്ക് അധികാരമുണ്ട്'; യുദ്ധ ഭീഷണിയില്‍ പശ്ചിമേഷ്യ

Pathram Online 6 months ago

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ടെഹ്‌റാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ഇറാൻ ഒരു കരാറിന് തയ്യാറാണെന്ന് പറയുന്നുണ്ടെങ്കിലും അവരുടെ നിർദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. ഇറാന്‍റെ നേതൃത്വത്തിനിടയിലുള്ള കടുത്ത ഭിന്നതയാണ് ഒരു ശാശ്വത പരിഹാരത്തിന് തടസമാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാൻ ഭരണകൂടത്തിനുള്ളില്‍ തന്നെ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞ് കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരമൊരു 'ചിതറിക്കിടക്കുന്ന' നേതൃത്വത്തിന് കൃത്യമായ ഒരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ട്രംപ് പരിഹസിച്ചു. ഇറാനുമായുള്ള വിഷയത്തില്‍ തന്‍റെ മുന്നില്‍ ഇനി രണ്ട് വഴികള്‍ മാത്രമേയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നുകില്‍ ശക്തമായ സൈനിക നടപടിയിലൂടെ അവരെ എന്നെന്നേക്കുമായി തകർക്കുക, അല്ലെങ്കില്‍ ഒരു കരാറിലെത്തുക. ബോംബാക്രമണം പുനരാരംഭിക്കാൻ തനിക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലെങ്കിലും, യുഎസ് സെൻട്രല്‍ കമാൻഡില്‍ നിന്ന് സൈനിക നീക്കങ്ങള്‍ക്കുള്ള പുതിയ പ്ലാനുകള്‍ താൻ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി.

അതേസമയം, യുദ്ധം തുടരുന്നതിന് കോണ്‍ഗ്രസിന്‍റെ അനുമതി തേടില്ലെന്ന സൂചനയും പ്രസിഡന്‍റ് നല്‍കി. യുദ്ധം തുടങ്ങി 60 ദിവസത്തിനകം പാർലമെന്‍റിന്‍റെ അനുമതി വാങ്ങണമെന്ന 1973-ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മാർച്ച്‌ രണ്ടിനാണ് യുദ്ധം തുടങ്ങിയതായി ട്രംപ് കോണ്‍ഗ്രസിനെ അറിയിച്ചത്. ഇതനുസരിച്ച്‌ നിയമപരമായ 60 ദിവസത്തെ കാലാവധി അവസാനിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിനോട് അനുവാദം ചോദിക്കാൻ താൻ ബാധ്യസ്ഥനല്ലെന്ന നിലപാടിലാണ് ട്രംപ്. മുൻപ് ഒരു പ്രസിഡന്‍റും ഇത്തരത്തില്‍ അനുമതി തേടിയിട്ടില്ലെന്ന് അദ്ദേഹം തെറ്റായി അവകാശപ്പെടുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിന്റെ നിലപാടിനെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.


Related Post


'വീണാ ജോർജ്ജിന്റെ പെരുമാറ്റരീതിയാണ് പരാജയത്തിന് കാരണമായത്; പ്രവർത്തകർ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കില്ലായിരുന്നു; പേരാവൂരില്‍ ശൈലജ ടീച്ചറെ ഈഗോയുടെ പേരില്‍ കുരുതി കൊടുത്തു'- പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം
May 16, 2026


'മറഡോണയുടെ മരണ കാരണം മെഡിക്കല്‍ അനാസ്ഥ; ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം മരിക്കുമായിരുന്നില്ല': കോടതി വിചാരണയില്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍
May 16, 2026


'ഞങ്ങള്‍ ഒരേ കോളേജില്‍ പഠിച്ച്‌, സൗഹൃദം പങ്കിട്ട്, ഒരുമിച്ച്‌ ലോകം മുഴുവൻ യാത്ര ചെയ്തവരാണ്… പത്തുമിനിറ്റ് ഇരുന്നാല്‍ തീരാത്ത ഒരു വിഷയവും ഇല്ല, എനിക്കെന്തെങ്കിലും തെറ്റിയാല്‍ അദ്ദേഹം അത് തിരുത്തും, വാശിപിടിക്കുന്ന ആളുകളല്ല, ദയവുചെയ്ത് അത്രമോശമായി കാണല്ലേ'… വി ടി സതീശൻ!! 'ഞങ്ങളെ തൊട്ടുനോക്കിയാല്‍ വരിക കോണ്‍ഗ്രസ് രക്തം' - കെസി വേണുഗോപാല്‍… മന്ത്രിസഭാ പട്ടിക നാളെ ഗവർണർക്ക് കൈമാറും
May 16, 2026


"ഒരു പെണ്ണിനെ നിങ്ങളെല്ലാം ചേര്‍ന്ന് സൈബര്‍ ബുള്ളിയിങ് ചെയ്ത് തീര്‍ത്തുകളഞ്ഞു", ഇതുവരെ എല്ലാം സഹിച്ചു. പക്ഷെ ഇനിയില്ല, ഞാനുമൊരു മനുഷ്യനാണ്, എന്റെ മക്കളെ കാണാനോ ഫോണില്‍ സംസാരിക്കാനോ അവള്‍ വിടുന്നില്ല, വിവാഹമോചനം ലഭിച്ചാല്‍ മാത്രമേ ഇനി അഭിനയിക്കൂ, പൊട്ടിക്കരഞ്ഞ് ജയം രവി
May 16, 2026

Tags:irantrumpWAR

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online