Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഷ്കറിനെ കാണുമ്പോള്‍ തന്നെ കുഞ്ഞ് ഭയന്ന് കരയുമായിരുന്നു, പലതവണ ചോദിച്ചിട്ടും കുഞ്ഞിനെ വിട്ടു നല്‍കാന്‍ അവര്‍ തയ്യാറായില്ല, അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണെന്ന് മാതാവ്

അഷ്കറിനെ കാണുമ്പോള്‍ തന്നെ കുഞ്ഞ് ഭയന്ന് കരയുമായിരുന്നു, പലതവണ ചോദിച്ചിട്ടും കുഞ്ഞിനെ വിട്ടു നല്‍കാന്‍ അവര്‍ തയ്യാറായില്ല, അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണെന്ന് മാതാവ്

Pathram Online 1 week ago

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഖിലയുടെ അമ്മ. രണ്ടാനച്ഛന്‍ അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും അയാളെ കാണുമ്പോള്‍ കുഞ്ഞ് കരയുമായിരുന്നുവെന്നും അഖിലയുടെ അമ്മ റീന അറിയിച്ചു.

കുഞ്ഞിനെ തങ്ങളെ ഏല്‍പ്പിക്കാന്‍ ആവശ‍്യപ്പെട്ടിരുന്നുവെങ്കിലും അവർ തയാറായിരുന്നില്ല. അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണെന്നും അവർ പറഞ്ഞു.

വാർത്തയിലൂടെയാണ് മരണം അറിഞ്ഞതെന്ന് കുഞ്ഞിന്‍റെ പിതാവായ അഖിലിന്‍റെ അമ്മ അറിയിച്ചു. കുട്ടിയെ തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇനി എന്തിന് തങ്ങള്‍ ജീവിക്കണമെന്നും അവർ പറഞ്ഞു. അതേ സമയം പ്രതി അഷ്കറിനെ കുഞ്ഞുമായി താമസിച്ചിരുന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. പിന്നാലെ രോഷാകുലരായ നാട്ടുകാർ അഷ്കറിനെ കയ്യേറ്റം ചെയ്തു. സ്ഥലത്ത് വന്‍ ജനരോഷം ഉയർന്നിരുന്നു.

ശനിയാഴ്ചയാണ് രണ്ടാനച്ഛന്‍റെ മർദനത്തിന്‍റെ കുഞ്ഞ് മരണപ്പെട്ടത്. ആഹാരം തൊണ്ടയില്‍ കുരുങ്ങിയെന്ന വ്യാജേന വെള്ളിയാഴ്ച ഉച്ചക്ക് അഷ്കർ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവശനായിരുന്ന കുഞ്ഞ് അല്പസമയം കഴിഞ്ഞപ്പോള്‍ മരിച്ചു.ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ദേഹമാസകലം മുറിവുകള്‍ കണ്ടെത്തി. തലയുടെ പിൻഭാഗത്ത് ശക്തമായി ക്ഷതമേറ്റ പാടും ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online