Dailyhunt
"അവന്‍ സുരക്ഷിതനും ആരോഗ്യവാനും", ഇറാനുമായുള്ള കനത്ത മത്സരത്തിനൊടുവില്‍ കാണാതായ സൈനികനെ കണ്ടെത്തി അമേരിക്ക

"അവന്‍ സുരക്ഷിതനും ആരോഗ്യവാനും", ഇറാനുമായുള്ള കനത്ത മത്സരത്തിനൊടുവില്‍ കാണാതായ സൈനികനെ കണ്ടെത്തി അമേരിക്ക

Pathram Online 5 days ago

വാഷിങ്ടണ്‍: ഇറാൻ വെടിവെച്ചുവീഴ്ത്തിയ എഫ് 15 ഇ യുദ്ധവിമാനത്തില്‍നിന്ന് പുറത്തുചാടുകയും പിന്നാലെ കാണാതാവുകയും ചെയ്ത യുഎസ് സൈനികനെ രക്ഷിച്ചു.

കനത്ത പോരാട്ടത്തിനൊടുവിലാണ് ഇദ്ദേഹത്തെ രക്ഷിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. സൈനികനെ രക്ഷപ്പെടുത്തിയ കാര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സൈനികനെ രക്ഷിച്ചതായും അദ്ദേഹം സുരക്ഷിതനും ആരോഗ്യവാനുമാണെന്നും സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് യുഎസ് യുദ്ധവിമാനം എഫ് 15 ഇ സ്‌ട്രൈക്ക് ഈഗളിനെ ഇറാൻ വെടിവെച്ചുവീഴ്ത്തിയത്. പൈലറ്റും വെപ്പണ്‍സ് സിസ്റ്റം ഓഫീസറുമായിരുന്നു ഈ യുദ്ധവിമാനത്തിലുണ്ടായിരുന്നത്. ഇതിലൊരാളെയാണ് കാണാതായത്. രണ്ടുപേരില്‍ ഒരാളെ ഉടൻ രക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും രണ്ടാമത്തെ ആളെ കാണാതാവുകയായിരുന്നു.

ഇദ്ദേഹത്തിനായി യുഎസും ഇറാനും വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് ദിവസത്തിനിപ്പുറം പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ രക്ഷിച്ചിരിക്കുന്നത്. അതേസമയം, ഈ സൈനികൻ പൈലറ്റാണോ അതോ വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറാണോ എന്നത് വ്യക്തമല്ല. ഇദ്ദേഹത്തെ ഇറാന് പുറത്തെത്തിച്ചുവെന്നാണ് വിവരം.


Related Post


കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
April 6, 2026


എട്ടുവർഷം മുമ്പ് അയല്‍വാസി നല്കിയ അലമാരയുടെ തുറക്കാനാവാതിരുന്ന ‌ഡ്രോ അഴിച്ചെടുത്തപ്പോള്‍ ഏഴുപവൻ സ്വർണ്ണവും ഏഴായിരത്തോളം രൂപയും! അത് തിരികെ ഉടമയെ ഏല്‍പിക്കാനുള്ള വലിയ മനസുകാട്ടി വെള്ളയാംകുടി സ്വദേശി
April 6, 2026


ടിപ്പു സുല്‍ത്താൻ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തയാളാണ്, ഈ നാടും അയാളും തമ്മില്‍ എന്ത് ബന്ധം?? എന്തുകൊണ്ട് റോഡിന് വേലായുധന്‍ പണിക്കശ്ശേരിയുടെ പേരിടുന്നില്ല?? ഇതെല്ലാം മാറണം…- ബി.ഗോപാലകൃഷ്ണൻ
April 6, 2026


തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും, കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി
April 6, 2026

Tags:us soldier

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pathram Online