പാലക്കാട് :സിനിമാ രംഗത്തുനിന്നും പലരും രാഷ്ട്രീയത്തിലേയ്ക്ക് വന്നിട്ടുണ്ടെങ്കിലും താൻ മത്സരിക്കുന്നത് മാത്രം സിപിഎം കുറവായി പറയുന്നുവെന്നും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി .
സിനിമാരംഗത്തു നിന്നുള്ള സ്മൃതി ഇറാനി, ഹേമമാലിനി എന്നിവർ ബിജെപിക്കായും. ഇന്നസെന്റും മുകേഷും സിപിഎമ്മിനായും മത്സരിച്ചവരാണ്. ഇപ്പോള്‍ സുധീർ കരമനയും സിപിഎമ്മിനായി മത്സരിക്കുന്നു. താൻ മത്സരിക്കുമ്പോള്‍ മാത്രം അതൊരു കുറവായി സിപിഎം പറയുന്നു. കൊടുന്തിരപ്പുള്ളിയില്‍ യുഡിഎഫ് പാലക്കാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കണ്‍വൻഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മിമിക്രിയും ശബ്ദവും തന്റെ ജീവിതമാർഗമാണെന്നും ആ ശബ്ദത്തെ പാലക്കാടിനായി നിയമസഭയിലെത്തിക്കുക എന്ന ദൗത്യമാണു കോണ്‍ഗ്രസും യുഡിഎഫും തന്നെ ഏല്‍പിച്ചിരിക്കുന്നതെന്നും സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു. ബാനറും പോസ്റ്ററും പതിക്കുന്നതിലും ചുമരെഴുത്തിലും ബിജെപിയായിരിക്കും മുന്നില്‍. സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ എല്‍ഡിഎഫും. തിരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ യുഡിഎഫ് ആയിരിക്കും വിജയിക്കുക. ഇതാണു പാലക്കാടിന്റെ ചരിത്രം. നല്ല സിനിമ വിജയിക്കുന്നത് ആളുകള്‍ പരസ്പരം പറഞ്ഞാണ്. യുഡിഎഫിന്റെ വിജയവും അതുപോലെയാണ്.
കല കലങ്ങിപ്പോയിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ഇക്കാലത്തും കേരള ജനത കേരള സ്റ്റോറി പോലുള്ള സിനിമകള്‍ തള്ളിക്കളഞ്ഞു. അതുപോലെ ബിജെപിയെയും തള്ളും. ഏറെ നാളായി ശ്രമിച്ചിട്ടും റഷ്യയ്ക്കു ജയിക്കാൻ സാധിക്കാത്ത യുക്രെയ്നിന്റെ പ്രസിഡന്റ് മുൻപ് കോമഡി താരവും ടിവി അവതാരകനുമായിരുന്നു. ഇവിടത്തെ മതനിരപേക്ഷത ഇല്ലാതാക്കാനാണു ബിജെപിയുടെ ശ്രമം. ഇഷ്ടപ്പെട്ട മേഖലയെ മാറ്റി നിർത്തി തന്റെ കടമ എന്ന നിലയിലാണു പാലക്കാട് മത്സരിക്കാൻ എത്തിയതെന്നും രമേഷ് പിഷാരടി പറഞ്ഞു. വി.കെ.ശ്രീകണ്ഠൻ എംപി, യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി ഷിബു മീരാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട് അധ്യക്ഷനായി.
Related Post
ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്‌എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈല്‍ തൊടുത്ത് ഇറാൻ, 'യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോള്‍ തന്ത്രപരമായ പരാജയം', പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക
March 25, 2026
മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ല, പരാതി നല്‍കും, ഒരു സ്ത്രീയെ കുറിച്ചും ഇങ്ങനെ സംസാരിക്കരുത്- പൊട്ടിക്കരഞ്ഞ് യു പ്രതിഭ
March 25, 2026
വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ല… കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കില്‍ വോട്ട് ചോദിച്ചെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍, ക്ലാസില്‍ നിന്നും കൂവി ഓടിച്ചു
March 25, 2026
അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയ തൊഴിലാളികള്‍ക്ക് എം കെ മുനീര്‍ ഒരു അപവാദമാണ്, ഖജനാവില്‍ നിന്നും ഒരു നാണയം പോലും എടുക്കാതെ കടം വാങ്ങി നാട്ടിലേക്ക് തിരികെ പോയ മുഹമ്മദ് കോയ സാഹിബിന്റെ മകന് അങ്ങനെ ആകാനല്ലേ സാധിക്കൂ? പ്രബുദ്ധ കേരളം മുനീർ സാറിനെ ചേർത്തു പിടിക്കണം- ലക്ഷ്മി പ്രിയ
March 25, 2026
കണ്‍വീനർ സെയ്തലവി പൂളക്കാട്, കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രൻ, നേതാക്കളായ പി.വി.രാജേഷ്, പി.ബാലഗോപാല്‍, സി.ബാലൻ, ബി.രാജേന്ദ്രൻ നായർ, പി.കലാധരൻ, കെ.ശിവാനന്ദൻ, വി.കെ.നിശ്ചലാനന്ദൻ, മുജീബ് റഹ്മാൻ, പി.നന്ദബാലൻ, എ.എം.സലിം, സി.വി.സതീഷ്, സെയ്ത് മീരാൻ ബാബു, പി.പ്രസാദ്, പിരായിരി പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ ഇബ്രാഹിം, മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുല്‍ ഖാദർ എന്നിവർ പ്രസംഗിച്ചു. സേവ് സിപിഐ ഫോറം നേതാവായിരുന്ന പാലോട് മണികണ്ഠനും യുഡിഎഫ് തിരഞ്ഞെടുപ്പു കണ്‍വൻഷനില്‍ പ്രസംഗിച്ചു.
'ഒരു സംശയവുമില്ല; അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല തന്നെ'- ചെന്നിത്തലയ്ക്ക് പരസ്യ പിന്തുണയുമായ് പി. ജെ കുര്യൻ
Tags:palakkadremesh pisharadiudf

