തിരുവനന്തപുരം: പി.വി. അൻവറിനെ ബേപ്പൂരില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാല്‍ വലിയൊരു 'സമ്മാനം' കാത്തിരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ പരോക്ഷമായി മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള സൂചന പ്രതിപക്ഷനേതാവ് നല്‍കിയത്.
'ബേപ്പൂരിലെ സുല്‍ത്താനായി നമ്മുടെ പി വി അൻവർ നിയമസഭയിലേക്ക് വരും. വെറും എംഎല്‍എ ആയിട്ടായിരിക്കില്ല അദ്ദേഹം എത്തുക. ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കും. നല്ല ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണം. അൻവറിനെ ജയിപ്പിച്ചാല്‍ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും. ഇനി വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയാണ്' വി ഡി സതീശൻ പി വി അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ വെളിപ്പെടുത്തി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങള്‍ക്ക് തിരശീലയിട്ടുള്ള കലാശക്കൊട്ട് നാളെയാണ്. ആ സമയം കൊണ്ട് അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികള്‍. ചുരുക്കം ദിവസങ്ങള്‍ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കണ്‍വെൻഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങള്‍ മുന്നണികള്‍ പൂർത്തിയാക്കി.
Related Post
കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
April 6, 2026
എട്ടുവർഷം മുമ്പ് അയല്‍വാസി നല്കിയ അലമാരയുടെ തുറക്കാനാവാതിരുന്ന ഡ്രോ അഴിച്ചെടുത്തപ്പോള്‍ ഏഴുപവൻ സ്വർണ്ണവും ഏഴായിരത്തോളം രൂപയും! അത് തിരികെ ഉടമയെ ഏല്‍പിക്കാനുള്ള വലിയ മനസുകാട്ടി വെള്ളയാംകുടി സ്വദേശി
April 6, 2026
ടിപ്പു സുല്‍ത്താൻ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തയാളാണ്, ഈ നാടും അയാളും തമ്മില്‍ എന്ത് ബന്ധം?? എന്തുകൊണ്ട് റോഡിന് വേലായുധന്‍ പണിക്കശ്ശേരിയുടെ പേരിടുന്നില്ല?? ഇതെല്ലാം മാറണം…- ബി.ഗോപാലകൃഷ്ണൻ
April 6, 2026
തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും, കേരളം ആര് ഭരിച്ചാലും ആണിപ്പുറത്ത് ഇരുത്തി ഭരിപ്പിക്കും, ബിജെപി ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്, ശബരിമല വിഷയം ഭക്തര്‍ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ലെന്ന് സുരേഷ് ഗോപി
April 6, 2026
പരസ്യ പ്രചരണം അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോള്‍ വിവിധ മുന്നണികളുടെ ദേശീയ നേതാക്കളും ജില്ലയില്‍ തന്നെ തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയില്‍ തുടരുന്നുണ്ട്. യുഡിഎഫ് ക്യാമ്പിന് ആവേശം പകരനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പാലക്കാട് ജില്ലയിലെത്തും. വൈകിട്ട് മൂന്നുമണിക്ക് പാലക്കാട് കോട്ടമൈതാനിയിലെ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, എംപിമാരായ വി കെ ശ്രീകണ്ഠൻ, ഹൈബി ഈഡൻ എന്നിവരും എത്തും. മാത്രമല്ല ജില്ലയിലെ 12 മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികള്‍ രാഹുല്‍ഗാന്ധിക്കൊപ്പം വേദി പങ്കിടും. സിറ്റിംഗ് എംഎല്‍എയ്ക്ക് എതിരെയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും മണ്ഡലത്തിലെത്തി വിമർശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധി മറുപടി നല്‍കിയയേക്കും.
600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂർത്തിയാക്കി… ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകള്‍, മത്സ്യത്തൊഴിലാളികള്‍ക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും…4,006 കുടുംബങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചു… പത്തുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി
Tags:congessvd sateesan

